തിരുവനന്തപുരം : ഇഎംഎസ് അനുസ്മരണ യോഗത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യതാനന്ദന്റെ പ്രസംഗം ഒഴിവാക്കി. നിയമസഭാ വളപ്പില്‍ നടന്ന പരിപാടിയിലാണ് വി.എസിന്റെ പ്രസംഗം ഒഴിവാക്കിയത്. വി.എസും പാര്‍ട്ടി സെക്രട്ടറിയും പ്രസംഗിക്കുന്നതായിരുന്നു പതിവ്. കഴിഞ്ഞ പതിനാറു വര്‍ഷമായി ഇങ്ങനെയായിരുന്നു പതിവ്. എന്നാല്‍ ഇത്തവണ പ്രസംഗിച്ചത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മാത്രമാണ്.
പരിപാടിയില്‍ മുന്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയനും പരിപാടിയില്‍ പങ്കെടുത്തിരുന്നു. സംസ്ഥാന സമ്മേളനത്തിന് ശേഷം വി എസ് ആദ്യമായാണ് പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കുന്നത്. പിണറായിക്കൊപ്പം ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതും ആദ്യമായാണ്. പിണറായിയും ,ബേബിയും ഉള്‍പ്പെടെയുള്ള പിബി അംഗങ്ങളും സംസാരിച്ചിട്ടില്ലെന്നും പരിപാടി പെട്ടെന്ന് അവസാനിപ്പിക്കേണ്ടത് കൊണ്ടാണ് വി എസിനെ പ്രസംഗിപ്പിക്കാതിരുന്നതെന്നുമാണ് വിശദീകരണം.ആലപ്പുഴ സംസ്ഥാന സമ്മേളനം ബഹിഷ്കരിച്ച ശേഷം പാര്‍ട്ടി യോഗങ്ങളില്‍ നിന്നു വി.എസ് വിട്ടുനില്‍ക്കുകയായിരുന്നു.
Discussion about this post