ഡല്‍ഹി: അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണം അവസാനിക്കാത്ത സാഹചര്യത്തില്‍ ഇന്ത്യ-പാക്ക് ക്രിക്കറ്റ് മല്‍സരം വേണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ദുബായില്‍ മല്‍സരം നടത്താന്‍ അനുവദിക്കണമെന്ന ബിസിസിഐ ആവശ്യം ആഭ്യന്തരമന്ത്രാലയം തള്ളി. തുടര്‍ച്ചയായി ഉണ്ടായ ഭീകരാക്രമണങ്ങളുടെയും ഇന്ത്യ-പാക്ക് നയതന്ത്രബന്ധം വഷളായതിന്റെയും സാഹചര്യത്തിലാണ് ക്രിക്കറ്റ് മല്‍സരം വേണ്ടെന്നുവയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.
2008-ലെ മുംബൈ ഭീകരാക്രമണത്തിനു ശേഷം നിര്‍ത്തിവച്ച ഇന്ത്യ-പാക്ക് പരമ്പര പുനരാരംഭിക്കാന്‍ പലതവണ ശ്രമങ്ങള്‍ നടന്നെങ്കിലും ഫലം കണ്ടില്ല. അതിനിടെ, വീണ്ടും ആക്രമണങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്തു. നിലവില്‍ ദുബായില്‍ ആണ് പാക്കിസ്ഥാന്റെ ഹോം മല്‍സരങ്ങള്‍ നടക്കുന്നത്. 2007-08 കാലത്താണ് ഇന്ത്യ പാക്കിസ്ഥാനുമായി അവസാനമായി ടെസ്റ്റ് മല്‍സരം കളിച്ചത്. 2012-13 കാലത്ത് ഏകദിനവും. 2016-ല്‍ ട്വന്റി20 ലോകകപ്പിലാണ് ഇരുടീമും അവസാനമായി ഏറ്റുമുട്ടിയത്.
Discussion about this post