മലയാളത്തിലെ പ്രമുഖ വാര്‍ത്താ ചാനലായ ഏഷ്യാനെറ്റിന്റെ സംരംഭമാണ് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ അര്‍ണബ് ഗോ സ്വാമിയുടെ നേതൃത്വത്തിലുള്ള റിപ്പബ്ലിക് ടിവിയെന്ന് വ്യക്തമാക്കി ചാനലിന്റെ ടീസര്‍ വീഡിയൊ-ഏഷ്യാനെറ്റ് ന്യൂസ് സര്‍വ്വീസിന്റെയും, എആര്‍ജി ഔട്ട് ലിയറിന്റെ സംരംഭകത്വത്തിലുള്ളതാണ് റിപ്പബ്ലിക് ടിവിയെന്ന് ടീസര്‍ വ്യക്തമാക്കുന്നു. ഏഷ്യാനെറ്റ് ന്യൂസ് ഉടമയായ രാജീവ് ചന്ദ്രശേഖര്‍ എംപിയാണ് എആര്‍ജി ഔട്ട്‌ലെയറിന്റെ പ്രധാന നിക്ഷേപകന്‍.
പ്രേക്ഷകര്‍ക്ക് ഒരു പോസ്റ്റ് കാര്‍ഡില്‍ കത്തെഴുതുന്ന രീതിയിലാണു ടീസര്‍ വീഡിയോ തയാറാക്കിയിരിക്കുന്നത്. കഴിഞ്ഞ നാലു മാസത്തിനിടയില്‍ ജനങ്ങളുടെ പ്രശ്നങ്ങള്‍ ആരും ശ്രദ്ധിച്ചില്ലെന്നും ഉയര്‍ത്തിക്കൊണ്ടുവന്നില്ലെന്നുമാണ് ടീസറിലൂടെ അര്‍ണബ് പറയുന്നു.
രാപകലില്ലാതെ താനും തന്റെ ടീമും ജനങ്ങളുടേതായ മാധ്യമം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. ഈ സ്വപ്നം നിങ്ങളുടെ ഓരോരുത്തരുടേതുമാണ്. ഞാന്‍ തിരിച്ചുവരുന്നു. ഉടന്‍തന്നെ നമുക്കു കാണാം എന്നെഴുതിക്കൊണ്ടാണ് ടീസര്‍ അവസാനിപ്പിക്കുന്നത്.
https://www.youtube.com/watch?v=1Q0lPgkDtUc
റിപബ്ലിക് ചാനല്‍ വരുന്നതോടെ ഒരൊറ്റ കുടക്കീഴിലേക്കു ഏഷ്യാനെറ്റ് ന്യൂസ് ഉള്‍പ്പടെയുള്ള ചാനലുകള്‍ മാറിയേക്കും. ചാനലുകളുടെ പോളിസിയിലും ഇതോടെ കാര്യമായ മാറ്റമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. എം ജി രാധാകൃഷ്ണനാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ എഡിറ്റര്‍. ഗ്രൂപ്പ്എഡിറ്റര്‍ എന്ന നിലയില്‍ അര്‍ണബിനായിരിക്കും ചാനലുകളുടെ ചുമതലയും ഉത്തരവാദിത്തവും. ദേശീയതയുള്‍പ്പടെ അര്‍ണബിന്റെ പൊതുനയങ്ങള്‍ ഗ്രൂപ്പിന് കീഴില്‍ വരുന്ന ചാനലുകളല്ലാം പിന്തുടരേണ്ടി വരും. ഇതോടെ ചാനല്‍ സംവാദം ഉള്‍പ്പടെ പല കാര്യങ്ങളിലും അര്‍ണബിന്റെ ഇടപെടല്‍ ഉണ്ടായേക്കും. ഒരൊറ്റം സംവിധാനത്തിന് കീഴില്‍ വിവിധ പ്രാദേശിക ചാനലുകള്‍ കൂടി വരുന്നതോടെ ചാനലുകള്‍ ശക്തമാകും എന്നാണ് കണക്ക് കൂട്ടല്‍.
Discussion about this post