ഊര്‍ജ സാധ്യതകള്‍ തേടി ഇന്ത്യ ചന്ദ്രനിലേക്കും കുതിക്കാനൊരുങ്ങുന്നു. രാജ്യത്ത് വര്‍ധിച്ച് വരുന്ന ഊര്‍ജ ആവശ്യങ്ങള്‍ തദ്ദേശീയമായി പൂര്‍ത്തീകരിക്കുവാന്‍ സാധിക്കാത്ത അവസ്ഥയിലാണ് ഇന്ത്യ പുതിയ പദ്ധതിക്ക് ലക്ഷ്യമിടുന്നത്. ചന്ദ്രനിലെ പൊടിപടലങ്ങള്‍ക്കായി ചന്ദ്രനില്‍ ഖനനം നടത്തി അതില്‍ നിന്നും ഇന്ധനം ഇവിടേക്ക് കൊണ്ടു വരുന്ന നൂതന ദൗത്യത്തിന് ഇന്ത്യ ഒരുങ്ങുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഐഎസ്ആര്‍ഒ ആണിതിന് നേതൃത്വമേകുന്നത്.
ഇന്ത്യയുടെ ഈ നീക്കത്തെ അത്യന്തം പ്രാധാന്യത്തോടെയാണ് പാശ്ചാത്യമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചൊവ്വയില്‍ ഉപഗ്രഹം എത്തിച്ച ഇന്ത്യയ്ക്ക് ഈ വിപ്ലവകരമായ പദ്ധതിയും വിജയിപ്പിക്കാനാവുമെന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങളടക്കം ആത്മവിശ്വാസം പ്രകടിപ്പിച്ചിരിക്കുന്നത്.
ചന്ദ്രനിലെ ഹീലിയം3-യാല്‍ സമൃദ്ധമായ പൊടികള്‍ ഖനനം ചെയ്തെടുത്ത് അതില്‍ നിന്നും ഊര്‍ജം ഉല്പാദിപ്പിച്ച് ഭൂമിയിലേക്ക് കൊണ്ടു വരുന്ന പദ്ധതിക്കാണ് ഇന്ത്യ രംഗത്തിറങ്ങിയിരിക്കുന്നത്. ഐഎസ് ആര്‍ഒയുടെ ഇത്തരത്തിലുള്ള മൂണ്‍ മൈനിങ് പദ്ധതികളെക്കുറിച്ച് വിശദീകരിച്ച് സ്പേസ് ഏജന്‍സിയിലെ ഡോ. ശിവതാണു പിള്ള മുന്നോട്ട് വന്നിട്ടുണ്ട്. ചന്ദ്രനില്‍ ഇത്തരത്തില്‍ ഖനനം നടത്തുന്നത് ഐഎസ്ആര്‍ഒ മുന്‍ഗണനയേകുന്ന പദ്ധതിയാണെന്നാണ് ഡല്‍ഹിയില്‍ വച്ച് നടന്ന ഒരു കോണ്‍ഫറന്‍സിനിടെ പിള്ള വിശദീകരിച്ചിരിക്കുന്നത്. ബ്രഹ്മോസ് എയറോസ്പേസിന്റെ മുന്‍ തലവനാണ് ഇദ്ദേഹം.
കേന്ദ്ര ആണവോര്‍ജ്ജ വകുപ്പ് മന്ത്രി ഡോ. ജിതേന്ദ്ര സിങ് മാര്‍ച്ച് 29ന് ഇതുമായി ബന്ധപ്പെട്ട വിശദീകരണം ലോക്സഭയില്‍ നല്‍കിയിരുന്നു. ലിഇയോണ് ബാറ്ററികള്‍ നിര്‍മ്മിക്കാന്‍ പര്യാപ്തമായ വിധത്തില്‍ ഇന്ത്യയിലെ വ്യവസായങ്ങളെ മാറ്റാന്‍ തക്കവണ്ണം സാങ്കേതിക വിദ്യ വികസിച്ചിട്ടുണ്ടെന്നും സാങ്കേതിക വിദ്യയെ മാറ്റാന്‍ ബിഎച്ച്ഇഎല്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
2022-ഓടെ ഇറക്കുമതി ചെയ്യുന്ന ഹൈഡ്രോകാര്‍ബണുകളെ ആശ്രയിക്കുന്നത് 10 ശതമാനം പോയിന്റുകള്‍ കുറയ്ക്കുകയെന്ന ഇന്ത്യയുടെ പദ്ധതിയുമായി ബന്ധപ്പെട്ടാണ് ചന്ദ്രനിലെ പൊടിഖനനത്തിനുള്ള പദ്ധതിയും തയ്യാറാക്കിയിരിക്കുന്നത്.
ബ്രിക്സ് രാജ്യങ്ങളില്‍ പെടുന്ന മറ്റ് രാജ്യങ്ങളുടെ ഊര്‍ജ ആവശ്യങ്ങളെക്കാള്‍ ഇന്ത്യയുടെ എനര്‍ജി ഡിമാന്‍ഡ് മറികടന്നുവെന്നാണ് ഏറ്റവും പുതിയ ബിപി എനര്‍ജി ഔട്ട് ലുക്ക് വെളിപ്പെടുത്തുന്നത്. ഐഎസ്ആര്‍ഒയുടെ ഈ പദ്ധതി വിജയിച്ചാല്‍ ഊര്‍ജവുമായി ബന്ധപ്പെട്ടുള്ള മലിനീകരണം കുറയ്ക്കാനും ഇന്ത്യയുടെ ഇന്ധന ഇറക്കുമതി കുറയ്ക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഊര്‍ജം ഇറക്കുമതി ചെയ്യുന്ന വകയില്‍ ഇന്ത്യയ്ക്കുണ്ടാകുന്ന ചെലവിലും കുറവ് വരുത്താന്‍ ഇതിലൂടെ സാധിക്കുന്നതാണ്. നിലവില്‍ ഈ വകയില്‍ ചെലവാകുന്നത് 117 ബില്യണ്‍ പൗണ്ടാണ്. 2030 ആകുമ്പോഴേക്കും അത് 234 ബില്യണ്‍ പൗണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യ തങ്ങള്‍ക്കാവശ്യമുള്ള എണ്ണയുടെ 80 ശതമാനവും പ്രകൃതിവാതകത്തിന്റെ 18 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. 2015-16-ല്‍ രാജ്യം 202 മില്യണ്‍ ടണ്‍ എണ്ണയാണ് ഇറക്കുമതി ചെയ്തിരിക്കുന്നത്. പുതിയ ചന്ദ്രപദ്ധതിയിലൂടെ ഇതെല്ലാം കുറയ്ക്കാനാകുമെന്ന പ്രതീക്ഷ ശക്തമാണ്.
Discussion about this post