മിഷിഗണ്‍: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ലിംഗഛേദം നടത്താന്‍ സഹായിച്ച കുറ്റത്തിന് ഇന്ത്യക്കാരനായ ഡോക്ടറും ഭാര്യയും യു എസ്സില്‍ അറസ്റ്റില്‍. പെണ്‍കുട്ടികളുടെ ചേലാകര്‍മ്മ പ്രക്രിയയ്ക്ക് മറ്റൊരു ഇന്ത്യന്‍ വംശജനായ ഡോക്ടറെ സഹായിച്ചതാണ് ഇവര്‍ക്ക് മേല്‍ ചുമത്തപ്പെട്ട കുറ്റം. മിഷിഗണില്‍ താമസിക്കുന്ന ഫക്രുദ്ദീന്‍ അത്തര്‍(54), ഇയാളുടെ ഭാര്യ ഫരീദാ അത്തര്‍(50) യമുന നാഗര്‍വാള എന്നിവരെയാണ് എഫ് ജി എം(female genital mutilation) നടത്തിയതിന് അറസ്റ്റ് ചെയ്തത്.
ചേലാകര്‍മ്മം(എഫ് ജി എം) നടത്തുന്നത് യു എസ്സില്‍ ക്രിമിനല്‍ കുറ്റമാണ്. ഗുജറാത്തിലെ ബറോഡ മെഡിക്കല്‍ കോളേജില്‍ നിന്ന് എം ബി ബി എസ് ബിരുദം നേടിയയാളാണ് ഫക്രുദ്ദീന്‍. ഫക്രുദ്ദീന്‍ നടത്തുന്ന ക്ലിനിക്കില്‍ നാഗര്‍വാള ചെറിയ പെണ്‍കുട്ടികളുടെ ലിംഗഛേദം നടത്തിക്കൊടുക്കാറുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. നാഗര്വാളയ്ക്ക് നിയമവിരുദ്ധമായ കാര്യം ചെയ്യാന്‍ സൗകര്യം ഒരുക്കി കൊടുത്തു എന്നതാണ് അത്തര്‍ കുടുംബത്തിന് മേല്‍ ചുമത്തപ്പെട്ട കുറ്റം.
1997-നു ശേഷം യുഎസ്സില്‍ പെണ്‍കുട്ടികള്‍ക്കിടയില്‍ ചേലാകര്‍മ്മം നടത്തുന്നത് നാല് മടങ്ങായി വര്‍ധിച്ചിട്ടുണ്ടെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. 5.13 ലക്ഷം പെണ്‍കുട്ടികള്‍ യു എസ്സില്‍ ചേലാ കര്‍മ്മ ഭീഷണി നേരിടുന്നവരാണെന്നാണ് പഠനങ്ങള്‍.
Discussion about this post