ലാഹോര്‍: ആവശ്യത്തിന് ഭക്ഷണം കിട്ടാതെ ആളുകള്‍ പട്ടിണി കിടക്കുന്ന വാര്‍ത്തകള്‍ക്കിടയില്‍ പാകിസ്ഥാനില്‍ നിന്ന് ഇതാ ഒരു വ്യത്യസ്ത വാര്‍ത്ത. വര്‍ഷങ്ങളായി ഇലകളും മരക്കഷ്ണങ്ങളും മാത്രം കഴിച്ച് ജീവിക്കുന്ന ഒരാളുണ്ട് ഇവിടെ. പാക് പഞ്ചാബ് പ്രവിശ്യയിലെ ഗുജ്രണ്‍വാല ജില്ലയിലെ മെഹ്മൂദ് ഭട്ടാണ് കഴിഞ്ഞ 25 വര്‍ഷങ്ങളായി അസാധാരണ ഭക്ഷണം കഴിച്ച് ജീവിക്കുന്നത്. ഇത്രയും കാവലമായിട്ടും ഇദ്ദേഹത്തിന് യാതൊരു അസുഖങ്ങളും വന്നിട്ടില്ലെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു.
25-മത്തെ വയസിലാണ് മെഹ്മൂദ് ഭട്ട് ഇലകളും മരക്കഷ്ണങ്ങളും ഭക്ഷണമായി ഉപയോഗിക്കാന്‍ തുടങ്ങുന്നത്. തന്റെ വീട്ടില്‍ വളരെ ദാരിദ്ര്യമായിരുന്നുവെന്നും ഭക്ഷണം ലഭിക്കാന്‍ വളരെ ബുദ്ധിമുട്ടായിരുന്നുവെന്നും മെഹ്മൂദ് പറയുന്നു. വഴിയരികില്‍ പിച്ചയെടുക്കുന്നതിനേക്കാള്‍ നല്ലതാണ് ഇലകളും മരക്കഷ്ണങ്ങളും കഴിക്കുന്നത് എന്ന് താന്‍ ചിന്തിച്ചുവെന്നും അദ്ദേഹം പറയുന്നു.
ഇപ്പോള്‍ ഇവ കഴിക്കുന്നത് മെഹ്മൂദിന്റെ ശീലമായി മാറിയിരിക്കുകയാണ്. കഴുത വണ്ടിയാണ് മെഹ്മൂദിന്റെ ഉപജീവന മാര്‍ഗം. ദിവസം 600 പാകിസ്ഥാനി രൂപയാണ് ഇദ്ദേഹത്തിന്റെ വരുമാനം. ആല്, താലി, സക് ചെയിന്‍ തുടങ്ങിയ മരങ്ങളുടെ ഇളം തണ്ടുകളാണ് മെഹമൂദിന്റെ ഇഷ്ടവിഭവം. ഭക്ഷണശീലം കൊണ്ട് മെഹമൂദിനെ അത്ഭുതത്തോടെയാണ് ആളുകള്‍ കാണുന്നത്. താന്‍ ഇപ്പോള്‍ പോകുന്ന വഴിയില്‍ ഇഷ്ടപ്പെട്ട മരമോ ചെടികളോ കണ്ടാല്‍ ഒട്ടും അമാന്തിക്കാതെ അവയില്‍ നിന്ന് ഭക്ഷണം കണ്ടെത്താന്‍ ഇദ്ദേഹത്തിന് മടിയില്ല.
Discussion about this post