ബീജിംഗ്: സദ്ദാം, ഇസ്ലാം എന്നിങ്ങനെ ഒരു ഡസനോളം മുസ്ലീം പേരുകള്‍ കുട്ടികള്‍ക്ക് ഇടുന്നത് വിലക്കി ചൈനീസ് സര്‍ക്കാര്‍. ഉയിഗൂര്‍ മുസ്ലീം മേഖലയില്‍ ഉള്‍പ്പെടയാണ് നിരോധനം. ഇസ്ലാം, ഖുറാന്, മക്ക, ജിഹാദ്, ഇമാം, സദ്ദാം, ഹജ്ജ്, മദീന അടക്കം മുസ്ലീം നാമകരണം പാടില്ലെന്നാണ് ചൈനീസ് സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍ി. നിരോധിച്ച പേരുകള്‍ കുട്ടികള്‍ക്ക് നല്കിയാല് സ്കൂള്‍ പ്രവേശനം അനുവദിക്കില്ലെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശത്തിലുണ്ട്.മത തീവ്രവികാരം ഉണ്ടാകാതിരിക്കാനാണ് നടപടിയെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. ഭീകരവാദം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കമെന്നും ചൈനിസ് ഭരണകൂടം വിശദീകരിക്കുന്നു.
സ്ക്കൂള് പ്രവേശനം അനുവദിക്കാത്തതിന് പുറമെ നിരോധിത പേരുകളുള്ള കുട്ടികള്‍ ഉള്ള വീടുകളുടെ രജിസ്ട്രേഷന് നടത്താനാവില്ല. സാമൂഹ്യ സേവന പദ്ധതികളിലും പങ്കെടുപ്പിക്കില്ല.
ഒരു കോടി ഉയിഗൂര്‍ മുസ്ലീമുകളാണ് സിഞ്ചിയാങ് മേഖലയിലുള്ളത്. ചൈനയുടെ ഭൂരിപക്ഷ വംശജരായ ഹാന്വിഭാഗവും ഉയിരൂര്‍ മുസ്ലീമുകളും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നത് പതിവാണ് സിഞ്ചിയാങില്‍.
സിഞ്ചിയാങിനെ ചൈനയില്‍ നിന്ന് വേര്‍പെടുത്തി ഈസ്റ്റ് തുര്‍ക്കിസ്ഥാന്‍ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്നവരാണ് ഉയിഗൂര്‍ മൂസ്ലീങ്ങള്‍.
Discussion about this post