ഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ രാജിവയ്ക്കണമെന്ന് ഡൽഹി ബിജെപി അധ്യക്ഷൻ മനോജ് തിവാരി. കപിൽ മിശ്രയുടെ വെളിപ്പെടുത്തലിൽ ഡൽഹി ഒന്നടങ്കം ഞെട്ടിയതായും മനോജ് തിവാരി പറഞ്ഞു.
ഇത് വെറുമൊരു ആരോപണം മാത്രമല്ല ദൃക്സാക്ഷിയുടെ പ്രസ്താവനയാണ്. വെളിപ്പെടുത്തൽ നടത്താൻ മിശ്ര കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുന്നെന്നും തിവാരി പറഞ്ഞു.
മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ രണ്ടു കോടി കോഴവാങ്ങിയെന്ന് മന്ത്രിസഭയിൽ നിന്നും പുറത്താക്കപ്പെട്ട കപിൽ മിശ്ര ആരോപിച്ചിരുന്നു. ആരോഗ്യമന്ത്രി സത്യേന്ദ്ര ജയ്ൻ മുഖ്യമന്ത്രിയുടെ വസതിയിലെത്തി പണം കൈമാറുന്നത് താൻ കണ്ടെന്നായിരുന്നു മിശ്രയുടെ ആരോപണം.
Discussion about this post