മോഹന്‍ലാല്‍ ആരാധകരായി മഞ്ജു വാര്യരും ഇന്ദ്രജിത്തും എത്തുന്ന ‘മോഹന്‍ലാല്‍’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി.
സാജിത്ത് യാഹിയ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്ററുകള്‍ താരത്തിന്റെ പിറന്നാള്‍ ദിനത്തില്‍ ഇന്ദ്രജിത് ഫേസ്ബുക്കിലൂടെയാണ് പുറത്തുവിട്ടത്. ലവ് മോഹന്‍ലാല്‍, ചങ്കല്ല ചങ്കിടിപ്പാണ് എന്നീ ടാഗ് ലൈനിലാണ് പോസ്റ്ററുകള്‍ പുറത്തുവന്നിരിക്കുന്നത്.
മോഹന്‍ലാല്‍ കഥാപാത്രമായ സേതുമാധവന് എന്ന പേരില്‍ ഇന്ദ്രജിത്തും മീനുക്കുട്ടി എന്ന പേരില്‍ മഞ്ജുവും എത്തുന്നു.
Discussion about this post