ലണ്ടന്‍ : 67 വര്‍ഷം പഴക്കമുള്ള ഹൈദരാബാദ് ഫണ്ട് കേസില്‍ പാക്കിസ്ഥാന് ഇന്ത്യയ്ക്ക് ഒന്നര ലക്ഷം പൗണ്ട് നല്കാന് ബ്രിട്ടീഷ് കോടതി വിധിച്ചു.ഒരു കോടി മുപ്പത്തിയൊന്പത് ലക്ഷം ഇന്ത്യന്‍ രൂപയുടെ മൂല്യമുണ്ട് ഈ തുകയ്ക്ക് .ഹൈദരാബാദ് ഫണ്ട് കേസില്‍ പാക്കിസ്ഥാന് യാതൊരു അവകാശമില്ലെന്നും കോടതി നിരീക്ഷിച്ചു.
ഹൈദരാബാദ് ഫണ്ട് കേസില്‍ ഇന്ത്യന്‍ സര്‍ക്കാരിനും ,നൈസാമിന്റെ പിന്തുടര്‍ച്ചക്കാര്‍ക്കുമാണ് അവകാശമെന്ന് കോടതി വ്യക്തമാക്കി.കേസില്‍ പ്രതിസ്ഥാനത്തുള്ള ഇന്ത്യന്‍ സര്‍ക്കാര്‍,നാഷണല്‍ വെസ്റ്റ് മിനിസ്റ്റര്‍ ബാങ്ക് ,നൈസാമിന്റെ പിന്‍ഗാമികളായ മുക്കര്റം ജാഹ്,മുഫഖം ജാഹ് എന്നിവര്‍ക്ക് കോടതി ചെലവിനത്തില്‍ നാല് ലക്ഷം പൗണ്ട്(2.49 കോടി രൂപ) നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.ഇതില്‍ ഒന്നര ലക്ഷം പൗണ്ട് ഇന്ത്യയ്ക്കും ,1.32 ലക്ഷം പൗണ്ട് നാഷണല്‍ വെസ്റ്റ് മിനിസ്റ്റര്‍ ബാങ്കിനും 60,000 പൗണ്ട് വീതം നൈസാമിന്റെ തലമുറക്കാരായ രണ്ട് പേര്‍ക്ക് നല്‍കാനുമാണ് കോടതി വിധി.
ഹൈദരാബാദ് ഭരണാധികാരിയായ നൈസാമിന്റെ സ്വത്തുമായി ബന്ധപ്പെട്ട കേസാണ് ഹൈദരാബാദ് ഫണ്ട് കേസ്.1948ല്‍ പാക്കിസ്ഥാന് വേണ്ടി ബ്രിട്ടണിലെ പാക്ക് ഹൈക്കമ്മീഷണര്‍ ഹബീബ് ഇബ്രാഹിം റഹ്മത്തുള്ളയുടെ പേരില്‍ ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ ബാങ്കില്‍ നിക്ഷേപിച്ച 1.7,940 കോടി പൗണ്ടിന്റെ സ്വത്ത് കൈമാറ്റം ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള കേസാണിത്.
Discussion about this post