കൊച്ചി: കണ്ണൂരില്‍ പരസ്യ കശാപ്പ് നടത്തിയ യൂത്ത് കോണ്‍ഗ്രസ്സുകാര്‍ക്കെതിരെ ശങ്കരാചാര്യ സ്വാമി സ്വരൂപാനന്ദ സരസ്വതി മഹാരാജ്. കുറ്റക്കാരെ ഉടന്‍ ജയിലിലടയ്ക്കണം. ഗോഹത്യ മാത്രമല്ല രാജ്യത്ത് അശാന്തി വളര്‍ത്തുന്ന പ്രവര്‍ത്തനങ്ങളാണിതെന്നും അദ്ദേഹം ബദരീനാഥില്‍ പ്രതികരിച്ചു.
ഇത്തരം സംഭവങ്ങള്‍ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ശങ്കരാചാര്യരുടെ മാധ്യമ കോ ഓര്‍ഡിനേറ്റര്‍ അരവിന്ദ് മിശ്ര ഒരു സ്വകാര്യ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
ബദരീനാഥിലെ ജ്യോതിര്‍മഠം, ഗുജറാത്തിലെ ദ്വാരകാ പീഠം എന്നിവയുടെ മേധാവിയാണ് ശങ്കരാചാര്യ സ്വരൂപാനന്ദ.
Discussion about this post