ദുബായ്: ട്വിറ്ററില്‍ ഏറ്റവുമധികം പേര് പിന്തുടരുന്നവരുടെ പട്ടികയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനും നേട്ടം. ട്വിറ്ററില്‍ പിന്തുടരുന്നവരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് മോദി
ട്വിറ്ററില്‍ ഏറ്റവുമധികം ഫോളോവേഴ്സ് ഉള്ളത് ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ആണ്. ഒമ്പത് ഭാഷകളില്‍ ട്വിറ്റര്‍ അക്കൗണ്ടുള്ള മാര്‍പാപ്പയെ 3.37 കോടി പേരാണ് പിന്തുടരുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് രണ്ടാമത്. ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള പബ്ലിക് റിലേഷന്‍സ് സ്ഥാപനമായ മാസെല്ലര് നടത്തിയ ‘ ഡിപ്ലോമസി2107 പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.
ലോകത്ത് ഏറ്റവും കൂടുതലാളുകള്‍ ട്വിറ്ററില്‍ പിന്തുടരുന്ന വനിതാ നേതാവായി സുഷമാ സ്വരാജ് മാറി. 80 ലക്ഷം പേരാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രിയെ പിന്തുടരുന്നത്.ലോകനേതാക്കളില്‍ എട്ടാംസ്ഥാനത്താണ് സുഷമസ്വരാജ്.
ട്വിറ്റര്‍ ഇന്റര്‍ ആക്ഷന്റെ കാര്യത്തില്‍ മോദി ട്രംപിന് പിന്നില്‍ രണ്ടാമതാണ്. ]
ഏറ്റവും കൂടുതല്‍ പേര് പിന്തുടരുന്ന വിദേശ മന്ത്രാലയത്തിന്റെ പട്ടികയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. അമേരിക്കയും തുര്‍ക്കിയുമാണ് യഥാക്രമം ഒന്നും, രണ്ടും സ്ഥാനത്ത്
ട്വിറ്ററില്‍ ഏറ്റവുമധികം പേര് പിന്തുടരുന്ന അറബ് നേതാവ് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ്.
Discussion about this post