വയനാട് : ബാര്‍ കോഴക്കേസില്‍ ആരോപണവിധേയനായ ധനമന്ത്രി കെ എം മാണിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് വയനാട്ടില്‍ പോസ്റ്റര്‍ ഇറക്കി. മാണി രാജി വെയ്ക്കണമെന്നതാണ് പോസ്റ്ററിലെ പ്രധാന ആവശ്യം.
കെ എം മാണി ഉടന്‍ രാജിവെച്ച് ജനാധിപത്യത്തിന്റെ അന്തസ് ഉയര്‍ത്തണമെന്ന് പോസ്റ്ററില്‍ പറയുന്നു. അഗ്നിശുദ്ധി വരുത്തി തിരിച്ചുവരാന്‍ അവസരമുള്ളപ്പോള്‍ എന്തിന് കടിച്ചുതൂങ്ങി യുഡിഎഫിനെ ദുര്‍ബലപ്പെടുത്തണം. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പാവങ്ങള്‍ മല്‍സരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ സാധ്യതകള്‍ ഇല്ലാതാക്കരുത്. അഴിമതി ആരോപണം വന്നപ്പോള്‍ കരുണാകരന് കൊടുക്കാത്ത നീതി മാണിക്കു നല്‍കുന്നതെന്തിന് ?എന്നിങ്ങനെയാണ് പോസ്റ്ററില്‍ പറയുന്നത്. യൂത്ത് കോണ്‍ഗ്രസ് സിന്ദാബാദ് എന്ന മുദ്രാവാക്യവും പോസ്റ്ററിന് ചുവടെയുണ്ട്.
ഇന്ന് കോട്ടയത്തുചേരുന്ന യൂത്ത് ഫ്രണ്ട് സംസ്ഥാന നേതൃയോഗം പി സി ജോര്‍ജിനെതിരെ പ്രമേയം പാസാക്കിയേക്കും. അങ്ങനെയാണെങ്കില്‍ ഈ നീക്കത്തെ തടയാന്‍ പി സി ജോര്‍ജിനെ അനുകൂലിക്കുന്ന യൂത്ത് ഫ്രണ്ട് എം പ്രവര്‍ത്തകരും രംഗത്തിറങ്ങും.ഇരുവിഭാഗവും ഏറ്റുമുട്ടാനുള്ള സാധ്യതയും തള്ളിക്കയാനാവില്ല.
Discussion about this post