ശ്രീഹരിക്കോട്ട: ലോകത്തെ ഞെട്ടിക്കാന്‍ ഐഎസ്ആര്‍ഒയുടെ അഞ്ച് സ്വപ്ന ദൗത്യങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നു.
വലിയ ഉപഗ്രഹങ്ങള്‍ ബഹിരാകാശ ഭ്രമണപഥത്തിലെത്തിക്കാനുള്ള ശേഷി ജിഎസ്എല്‍വി മാര്‍ക്ക്3 യുടെ വിജയകരമായ വിക്ഷേപണത്തിലൂടെ തെളിയിച്ചിരുന്നു. ഇന്നലെ വൈകുന്നേരം 5.28 നാണ് ജിഎസ്എല്‍വി 25 മണിക്കൂറും 30 മിനിറ്റും നീണ്ട കൗണ്ട് ഡൗണിനൊടുവില്‍ കുതിച്ചുയര്‍ന്നത്.
ഇന്ത്യന്‍ ബഹിരാകാശ ഗവേഷണസംഘടനയുടെ യശസുയര്‍ത്തി ഈ ദൗത്യ വിജയം. ഇനിയും പുതിയ നാഴികക്കല്ലുകള്‍ കുറിക്കാനുള്ള ഒരുക്കത്തിലാണ് ഐഎസ്ആര്‍ഒയിലെ ശാസ്ത്രപ്രതിഭകള്‍. ചന്ദ്രന് മുതല്‍ സൂര്യന് വരെ അവരുടെ ലക്ഷ്യത്തില്‍പ്പെടുന്നു.
ഐഎസ്ആര്‍ഒ ഒരുക്കുന്ന അഞ്ചു പ്രമുഖ ദൗത്യങ്ങള്‍:
1. പിഎസ്എല്‍വി38 കാര്‍ട്ടോസറ്റ്2 സീരീസ് ഉപഗ്രഹം
ഭൂമിയുടെ സൂക്ഷ്മതയേറിയ ചിത്രങ്ങള്‍ എടുക്കാനാണു കാര്‍ട്ടോസാറ്റ്2 സീരീസ് ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചത്. അതിന്റെ തുടര്‍ച്ചയായി ഈ മാസം ബാക്കി ഉപഗ്രഹങ്ങള്‍കൂടി വിക്ഷേപിക്കും. ഉപഗ്രഹങ്ങള്‍ നേരത്തേ വിക്ഷേപിച്ചവപോലെതന്നെ. ധ്രുവീയ ഭ്രമണപഥത്തിലേക്ക് ഉപഗ്രഹങ്ങളെ എത്തിക്കുന്ന പിഎസ്എല്‍വിയിലാണ് കാര്‍ട്ടോസാറ്റ് വിക്ഷേപിക്കുക. 500 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തില്‍ എത്തുന്ന ഉപഗ്രഹം ഓരോസ്ഥലത്തിന്റെയും ഹൈ റെസലൂഷന്‍ ചിത്രങ്ങള്‍ നല്‍കും.
2. ചന്ദ്രയാന്‍ 2
2008ലെ ചന്ദ്രയാന്‍ വിജയത്തിന്റെ തുടര്‍ച്ചയായി ചന്ദ്രനില്‍ ഉപഗ്രഹം ഇറക്കാനാണു ചന്ദ്രയാന്‍ 2. ചന്ദ്രനെ ഭ്രമണം ചെയ്തു നിരീക്ഷിക്കുന്ന ഓര്‍ബിറ്ററും ചന്ദ്രനിലിറങ്ങി സഞ്ചരിച്ചു പഠനങ്ങള്‍ നടത്തുന്ന ലാന്‍ഡ് റോവറും ഈ ദൗത്യത്തില്‍ ഉണ്ടാകും. ഇന്നലെ പരീക്ഷിച്ചു വിജയിച്ച ജിഎസ്എല്‍വി 3 റോക്കറ്റാണ് ചന്ദ്രയാന്‍ 2 വിക്ഷേപണത്തിന് ഉപയോഗിക്കുക. അടുത്തവര്‍ഷം മാര്‍ച്ചിനകം ഇതു വിക്ഷേപിക്കും.
3. ആദിത്യ
2019ലോ 20ലോ നടത്താനുദ്ദേശിക്കുന്നതാണു സൂര്യനെപ്പറ്റി പഠിക്കാനുള്ള ഈ ദൗത്യം. 400 കിലോഗ്രാം ഉള്ളതാകും ആദിത്യ എന്ന ഉപഗ്രഹം. സൂര്യനുചുറ്റുമുള്ള പ്ലാസ്മാ വലയം (സോളര്‍ കൊറോണ) ആണ് ആദിത്യ പഠിക്കുക. സൂര്യനില്‍നിന്നു ലക്ഷക്കണക്കിനു കിലോമീറ്റര്‍ അകലെ വരെ വ്യാപിക്കുന്നതാണ് ഈ വലയം. ഇവിടെ പദാര്‍ഥം പ്ലാസ്മാ അവസ്ഥയിലാണ്. ഇതിനെ പഠിക്കാനായി ഇന്ത്യ വികസിപ്പിച്ച സോളര്‍ കോറോണാഗ്രാഫ് ആദിത്യയില്‍ ഉണ്ട്. ഇന്‍ഫ്രാ റെഡ് ബാന്‍ഡില്‍ ഉള്ള പ്രകാശതരംഗങ്ങളാണു പഠനവിധേയമാക്കുക. സൂര്യന്റെ വിവിധ പാളികളിലെ പ്രകാശകാന്തിക പ്രഭാവങ്ങളും കൊറോണയുടെ പ്രവര്‍ത്തനരീതികളും ഇതുവഴി മനസിലാക്കാനാകും.
4. അവതാര്‍
മനുഷ്യനെ ബഹിരാകാശത്ത് അയയ്ക്കുകയും തിരികെ കൊണ്ടുവരികയും ചെയ്യാനുള്ള യാനപാത്രമാണ് അവതാര്‍ (എയ്റോബിക് വെഹിക്കിള്‍ ഫോര്‍ ട്രാന്‍സ് അറ്റ്മോസ്ഫെറിക് ഹൈപ്പര്‍ സോണിക് എയ്റോ സ്പേസ് ട്രാന്സ്പോര്ട്ടേഷന്). ഇതിന്റെ പരീക്ഷണം 2016 ല്‍ നടത്തി. 2025 ലാണു മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാന്‍ ഉദ്ദേശിക്കുന്നത്. പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആര്‍ഡിഒ)യും ഇതിന്റെ വികസനത്തില്‍ പങ്കാളിയാണ്. ബഹിരാകാശത്തു പോയി തിരികെ ഭദ്രമായി വന്ന് വീണ്ടും ഉപയോഗിക്കാവുന്ന യാനപാത്രമാണു തയാറാക്കുന്നത്.
5. ജിസാറ്റ് 17
ഈ മാസം തന്നെ വിക്ഷേപിക്കുന്നതാണ് ഈ ടെലികമ്യൂണിക്കേഷന്‍ ഉപഗ്രഹം. ഭാരം 3425 കിലോഗ്രാം. ആറു കിലോവാട്ട് ഊര്‍ജം ഉത്പാദിപ്പിക്കും. സിബാന്‍ഡ് ട്രാന്‍സ്പോണ്ടറുകള്‍ ഉണ്ടാകും. ഡാറ്റാ റിലേയ്ക്കും തെരച്ചില്രക്ഷാ നടപടികളെ സഹായിക്കാനും പ്രത്യേക ട്രാന്‍സ്പോണ്ടര്‍ ഉണ്ടാകും. ഫ്രഞ്ച് ഗയാനയിലെ കൗറൂവില്നിന്ന് അരിയാനെ റോക്കറ്റാണ് ഈ ഉപഗ്രഹത്തെ ഭ്രമ
Discussion about this post