ഹൂസ്റ്റണ്‍: 12 ബഹിരാകാശ യാത്രികരെ നാസ പുതുതായി തിരഞ്ഞെടുത്തതില്‍ ഒരു ഇന്ത്യന്‍ ബന്ധമുള്ള ബഹിരാകാശ യാത്രികനും. ഇതില്‍ ലഫറ്റനന്റ് കേണല്‍ രാജ ചാരിയാണ് ഇന്ത്യന്‍ ബന്ധമുള്ളയാള്‍. ഇന്ത്യക്കാരന്റെ മകനാണ് അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന രാജ ചാരി.
നാസയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട രാജ ചാരി അമേരിക്കന്‍ വ്യോമസേനയില്‍ കമാന്‍ഡറായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു. എംഐടിയില്‍ നിന്ന് എയ്‌റോനോട്ടിക്‌സ് ആന്‍ഡ് ആസ്‌ട്രോണോടിക്‌സില്‍ ബിരാദനന്തബിരുദം നേടിയ രാജ ചാരി യു.എസ് നേവല്‍ ടെസ്റ്റ് പൈലറ്റ് സ്‌കൂളില്‍ നിന്നാണ് ബിരുദ പഠനം പൂര്‍ത്തിയാക്കിയത്.
18,000 അപേക്ഷകരില്‍ നിന്നാണ് 12 പേരെ ബഹിരാകാശ ദൗത്യത്തിനായി നാസ തിരഞ്ഞെടുത്തത്. ഏഴ് പുരുഷന്മാരും അഞ്ച് സ്ത്രീകളും അടങ്ങുന്നതാണ് 22 ാമത്തെ നാസയുടെ ബാച്ച്. രണ്ട് ദശാബ്ദത്തിനിടെ ഇത്രയും പേരെ നാസ ഒന്നിച്ചെടുക്കുന്നതും ഇതാദ്യമാണ്.
രണ്ട് വര്‍ഷത്തെ പരിശീലനത്തിന് ശേഷം നാസ ഇവരെ ദൗത്യത്തിന് നിയോഗിക്കും. പുതിയ ബാച്ചില്‍ ആറ് പേര്‍ മിലിട്ടറി ഓഫീസര്‍മാരും മൂന്നു പേര്‍ ശാസ്ത്രജ്ഞരും രണ്ട് മെഡിക്കല്‍ ഡോക്ടര്‍മാരും സ്‌പേസ് എക്‌സിലെ ഒരു എഞ്ചിനീയറും ഉള്‍പ്പെടുന്നു.
Discussion about this post