പത്തനംതിട്ട: സിപിഎം പ്രവർത്തകർ ഡിടിപിസി കെട്ടിടത്തിൽ നിന്നും ഒഴിപ്പിച്ചുവെന്ന പരാതിയുമായി കുടുംബശ്രീ സംരംഭകർ. പത്തനംതിട്ട മലയാലപ്പുഴയിലാണ് സംഭവം. പാർട്ടി മുഖപത്രമായ ദേശാഭിമാനി വരുത്താത്തതിനെ തുടർന്നാണ് സിപിഎമ്മിന്റെ പ്രതികാര നടപടി.
കെട്ടിടത്തിൽ കുടുംബശ്രീ ഹോട്ടൽ നടത്തിവരുന്ന ആറ് വനിതാ സംരംഭകരാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. ആറ് പേരോടും ദേശാഭിമാനി വരിക്കാരാകാൻ സിപിഎം പ്രവർത്തകർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പത്രംവരുത്താൻ ഇവർ തയ്യാറായില്ല. ഇതേ തുടർന്നാണ് സംരംഭകരെ കെട്ടിടത്തിൽ നിന്നും ഒഴിപ്പിച്ചത്. കഴിഞ്ഞ പത്ത് വർഷമായി ആറ് പേരും ചേർന്ന് ഇവിടെ ഹോട്ടൽ നടത്തിവരികയാണ്. ഒഴിപ്പിച്ച ശേഷം പുതിയ ആളുകൾക്ക് സിപിഎം പ്രവർത്തകർ കരാർ നൽകിയതായും വനിതാ സംരംഭകർ പറയുന്നു.
അതേസമയം സംരംഭകരുടെ ആരോപണം തള്ളി ഡിടിപിസി രംഗത്ത് എത്തിയിട്ടുണ്ട്. വർഷങ്ങളായി ഒരേ സംരംഭകർക്ക് ഹോട്ടലിന്റെ നടത്തിപ്പ് നൽകുന്നതിൽ ഓഡിറ്റിൽ പ്രശ്‌നം വന്നു. ഇതേ തുടർന്ന് നിയമപരമായി ടെൻഡർ വിളിക്കുകയായിരുന്നുവെന്നാണ് ഡിടിപിസിയുടെ വിശദീകരണം.
Discussion about this post