കൊച്ചി: കൊച്ചി മെട്രോയില്‍ യാത്ര ചെയ്യാന്‍ കാത്തിരിക്കുന്നവര്‍ക്ക് ഉപദേശവുമായി നടന് സലീം കുമാര്‍. ട്രെയിനിലും കെ.എസ്.ആര്.ടി.സിയിലും ബസിലുമെല്ലാം കമ്പി കൊണ്ടും പേന കൊണ്ടും കുത്തിക്കുറിച്ചും കാറിത്തുപ്പിയും വൃത്തികേടാക്കി ശീലിച്ചവര്‍ മെട്രോയില്‍ കയറിയാല്‍ അവരുടെ കാര്യം കഷ്ടത്തിലാവുമെന്ന് സലീം കുമാര്‍ പറയുന്നു. ആ തറ പണികളുമായി മെട്രോയില്‍ കയറിയാല്‍ പിഴ മാത്രമല്ല അഴിയും എണ്ണാം. അത്രയ്ക്കുണ്ട് സ്റ്റേഷനുകളിലെയും ട്രെയിനിലെയും നിരീക്ഷണ സംവിധാനം. അതുകൊണ്ട് അത്തരക്കാരോട് ആദ്യ അഭ്യര്‍ത്ഥന, ദയവായി മെട്രോയെ വിട്ടേക്ക് ഇത് നിങ്ങള്‍ക്ക് വേണ്ടിയുള്ളതല്ല. ഫേസ്ബുക്കിലൂടെയാണ് സലിംകുമാറിന്റെ പ്രതികരണം.
നിരീക്ഷണവും നിയമവും കര്‍ശനമാക്കിയാല്‍ ശുചിത്വം അടക്കമുള്ള നല്ല ശീലങ്ങള്‍ സമൂഹം താനെ പഠിക്കുമെന്ന് നമ്മളെ പഠിപ്പിക്കുന്നതാവും കൊച്ചി മെട്രോ. കേരളത്തില്‍ പരസ്യ ബോര്‍ഡുകളും നോട്ടീസുകളും പതിഞ്ഞു വൃത്തികേടാകാത്ത പൊതു തൂണുകള്‍ ഒരു പക്ഷേ മെട്രോയുടേത് മാത്രമാവും, അദ്ദേഹം വ്യക്തമാക്കി.
സലിംകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
കുത്തിവരക്കാരേ… ഈ വഴി വരേണ്ട…(മെട്രോ മനോരമ -Kochi Metro Special)
ട്രെയിനിലും കെഎസ്ആർടിസി ബസിലുമെല്ലാം കമ്പികൊണ്ടും പേനകൊണ്ടും കുത്തിക്കുറിച്ചും കാറിത്തുപ്പിയും വൃത്തികേടാക്കി ശീലിച്ചവരൊക്കെ മെട്രോയിൽ കയറാൻ കാത്തിരിക്കുന്നുണ്ടാവും. പക്ഷേ, അറിഞ്ഞിടത്തോളം അവരുടെ കാര്യം വലിയ കഷ്ടത്തിലാവും. ആ തറ പണികളുമായി മെട്രോയിൽ കയറിയാൽ പിഴ മാത്രമല്ല. അഴിയും എണ്ണാ..അത്രയ്ക്കുണ്ട് സ്റ്റേഷനുകളിലെയും ട്രെയ്നിലെയും നിരീക്ഷണ സംവിധാനം.
അതുകൊണ്ടു അത്തരക്കാരോടാണ് ആദ്യ അഭ്യർത്ഥന ; ദയവായി മെട്രോയെ വിട്ടേക്ക്.
ഇത് നിങ്ങൾക്കു വേണ്ടിയുള്ളതല്ല.
നിരീക്ഷണവും നിയമവും കർശനമാക്കിയാൽ ശുചിത്വം അടക്കമുള്ള നല്ല ശീലങ്ങൾ സമൂഹം താനെ പഠിക്കുമെന്നു നമ്മളെ പഠിപ്പിക്കുന്നതാവും കൊച്ചി മെട്രോ.കേരളത്തിൽ പരസ്യ ബോർഡുകളും നോട്ടീസുകളും പതിഞ്ഞു വൃത്തികേടാകാത്ത പൊതു തൂണുകൾ ഒരു പക്ഷേ മെട്രോയുടേത് മാത്രമാവും.
പറവൂരുകാരനായ ഞാൻ മാത്രമല്ല.. കൊച്ചിക്കാരല്ലാത്ത മലയാളികളെല്ലാം തങ്ങളെ നേരിട്ടു ബാധിക്കാത്ത മെട്രോ ഓടുന്നത് കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. പുതുമയുള്ള ആ യാത്രയുടെ കൗതുകം കൊണ്ടാണ്. കൊച്ചിയുടെ വലിയ ടൂറിസം ആകർഷണമായി മാറാൻ പോവുകയാണ് മെട്രോ. സമയ കൃത്യതയാണ് മെട്രോയുടെ ഏറ്റവും വലിയ ആകർഷണം. ഇത്രയും ബൃഹത്തായ പദ്ധതി വലിയ കാലതാമസമില്ലാതെ യാഥാർഥ്യമാക്കിയ മെട്രോ സംഘത്തിനും മെട്രോ മാൻ ശ്രീ. ഇ ശ്രീധരനും നമ്മൾ വലിയൊരു സല്യൂട്ട് നൽകണം.
മെട്രോയ്ക്ക് സ്നേഹപൂർവ്വം,
സലിംകുമാർ
[fb_pe url=”https://www.facebook.com/SalimKumarOfficialPage/posts/1151848334920104″ bottom=”30″]
Discussion about this post