ആലപ്പുഴ: സിനിമാ ചിത്രീകരണത്തിനിടെ നടി റിമ കല്ലിങ്ങലും കുഞ്ചാക്കോ ബോബനും സഞ്ചരിച്ച ബോട്ട് മുങ്ങി. ആലപ്പുഴ കായലില്‍ കഴിഞ്ഞദിവസമാണ് സംഭവം. കായലിലുണ്ടായിരുന്ന വള്ളക്കാരും മറ്റു ബോട്ടിലുണ്ടായിരുന്നവരും ചേര്‍ന്ന് ഇരുവരെയും രക്ഷിച്ചു. ചിത്രീകരണത്തിനായി തയാറാക്കിയ പ്രത്യേക ബോട്ടാണ് മുങ്ങിയത്.
ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന പുതിയ സിനിമയുടെ ഷൂട്ടിംഗിനിടെയാണ് സംഭവം നടന്നത്
സിനിമയില്‍ ഗാനരംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു സംഭവം. അപകടത്തിന്റെയും രക്ഷാപ്രവര്‍ത്തനത്തിന്റെയും വീഡിയോ റിമ തന്നെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.
വീഡിയൊ കാണുക-[youtube url=”https://www.youtube.com/watch?v=_pX8FlBKtBk” width=”500″ height=”300″]
Discussion about this post