ന്യൂയോര്‍ക്ക്: ഇന്ത്യയിലെ ആര്‍എസ്എസ് എന്ന സംഘടനയെ ഭീകരസംഘടനയായി കണക്കാക്കാനാവില്ലെന്ന് അമേരിക്ക. ആര്‍എസ്എസിനെ ഭീകര സംഘടനയായി
പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ന്യുയോര്‍ക്കിലെ തെക്കന്‍ ജില്ലാ കോടതിയില്‍ നല്കിയ ഹര്‍ജിയിലാണ് യുസ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. അതേ സമയം ഇതു സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ യുഎസ് അറ്റോര്‍ണി പ്രീത് ബരാര കോടതിയില്‍ സമയം ആവശ്യപ്പെട്ടു.
യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിഖ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടനയാണ് കോടതിയില്‍ ഇതു സംബന്ധിച്ച ഹര്‍ജി നല്‍കിയിരിക്കുന്നത്.ആര് എസ് എസ് വിദേശ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഫാസിസ്റ്റ് ആശയങ്ങളില്‍ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും തീക്ഷണമായി പ്രവര്ത്തിക്കുകയുെ ചെയ്യുന്ന സംഘടനയാണ് ആര്‍എസ് എസ് എന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.ആര്‍എസിഎസിന് വിട്ടു വീഴ്ചയില്ലാത്ത തീവ്രസ്വഭാവമുള്ള പ്രചരണങ്ങള്‍ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി ഏക ജാതീയമാക്കാനാണ് ശ്രമിക്കുന്നതെന്നും ഹര്‍ജിയില്‍ ആരോപിയ്ക്കുന്നു.
നേരത്തെ ഗുജറാത്ത് വംശഹത്യയുടെ പേരില്‍ മോദിയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹര്‍ജി നല്കിയ സംഘടനയാണ് സിഖ് ഫോര്‍ ജസ്റ്റിസ്. ഈ ഹര്‍ജി യുഎസ് കോടതി നേരത്തെ തള്ളിയിരുന്നു.
Discussion about this post