നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ സംശയത്തിന്റെ മുനയില്‍ നില്ക്കുന്ന ദിലീപിന് പിന്തുണയുമായി സംവിധായകന് ലാല്‍ ജോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ദിലീപിന് എന്ന പേരില്‍ പള്‍സര്‍ സുനി ജയിലില്‍ നിന്നെഴുതിയ കത്ത് പുറത്തു വന്നതിന് ശേഷം ദിലീപിന് പിന്തുണ അറിയിച്ചു കൊണ്ട് സലിംകുമാറും അജു വര്‍ഗീസും നേരത്തെ തന്നെ രംഗത്തുവന്നിരുന്നു. ഇതിനു പുറകെയാണ് നടനെ പിന്തുണച്ചുകൊണ്ട് ലാല്‍ജോസും എത്തിയിരിക്കുന്നത്.
കഴിഞ്ഞ 26 വര്‍ഷങ്ങളായി എനിക്ക് നിന്നെ അറിയാം. ആരൊക്കെ കരിവാരിത്തേക്കാന്‍ ശ്രമിച്ചാലും ഞാന്‍ നിന്നോടൊപ്പമുണ്ട് എന്നാണ് ലാല്‍ജോസ് തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചിരിക്കുന്നത്.
നേരത്തെ യുവനടന് ബിനീഷ് ബാസ്റ്റ്യനും ദിലീപിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. മാധ്യമങ്ങള്‍ സൂപ്പര്‍ പൊലീസ് ചമയരുതെന്നും ദിലീപിനെയും നാദിര്ഷയയേും തേജോവധം ചെയ്യരുതെന്നും ബാസ്റ്റ്യന്‍ അഭിപ്രായപ്പെട്ടു. ദിലീപിനെയും നാദിര്‍ഷയേയും സപ്പോര്‍ട്ട് ചെയ്യുന്നതായും ബിനീഷ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അഭിപ്രായപ്പെട്ടു.
[fb_pe url=”https://www.facebook.com/laljose.mechery/posts/1538761386144671″ bottom=”30″]
Discussion about this post