ആലുവ: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നടന് ദിലീപിനെ പൊലീസ് ചോദ്യം ചെയ്തു. ആലുവ പൊലീസ് ക്ലബ്ബില്‍ ഇന്നലെ ഉച്ചയ്ക്ക് 12.30ന് ആരംഭിച്ച ചോദ്യം ചെയ്യല്‍ വ്യാഴാഴ്ച പുലര്‍ച്ചെ 1.05വരെ നീണ്ടു. പതിമൂന്ന് മണിക്കൂര്‍ നീണ്ടുനിന്ന മാരത്തണ്‍ ചോദ്യം ചെയ്യലിന് ശേഷം പുലര്‍ച്ചെയാണ് ഇരുവരും മടങ്ങിയത്. ദിലീപിന്റെ മാനെജര്‍ അപ്പുണ്ണിയെയും പൊലീസ് ചോദ്യം ചെയ്യാനായി വിളിച്ച് വരുത്തിയിരുന്നു.
അന്വേഷണം തൃപ്തികരമാണ്. ആത്മവിശ്വാസത്തോടെയാണ് താന്‍ മടങ്ങുന്നതെന്നും ദിലീപ് ചോദ്യംചെയ്യലിനുശേഷം മാധ്യമങ്ങളോട് പറഞ്ഞു. താന്‍ കൊടുത്ത ബ്ലാക്ക് മെയിലിങ് പരാതിയെക്കുറിച്ചും നടിയെ ആക്രമിച്ചതിനെക്കുറിച്ചും പൊലീസ് ചോദിച്ചറിഞ്ഞു. സത്യം വരേണ്ടത് തന്റെ കൂടി ആവശ്യമാണ്. ചോദ്യം ചെയ്യലല്ലാ, മൊഴിയെടുക്കലാണ് നടന്നത്. ഇതിനെ തെറ്റായി വ്യാഖ്യാനിക്കേണ്ട കാര്യമില്ല. അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദിലീപിന്റെ പരാതിയെക്കുറിച്ച് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞതായി റൂറല്‍ എസ്.പി ജോര്‍ജ് പറഞ്ഞു.
ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതായും ആവശ്യമെങ്കില്‍ ഇനിയും വരുംദിവസങ്ങളില്‍ വിളിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിന് പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. എഡിജിപി ബി സന്ധ്യ, എറണാകുളം റൂറല്‍ എസ്പി എ.വി ജോര്‍ജ്, അന്വേഷണോദ്യഗസ്ഥന്‍ പെരുമ്പാവൂര്‍ സിഐ ബിജു പൗലോസ് എന്നിവരാണ് വിവരങ്ങള്‍ ചോദിച്ചറിഞ്ഞത്. രണ്ടുപേരില്‍ നിന്നും വെവ്വേറെയാണ് വിവരങ്ങള്‍ ശേഖരിച്ചത്.
Discussion about this post