ഹൈദരാബാദ്: വിരാട് കൊഹ്ലിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ബിഷന്‍സിംഗ് ബേദി. കളിക്കാര്‍ കുംബ്ലെയെപ്പോലെ ഇതിഹാസ താരങ്ങളുടെ നിലവാരത്തിലേക്ക് ഉയരാന്‍ ശ്രമിക്കുന്നതിനു പകരം അവരുടെ നിലവാരത്തിലേക്ക് പരിശീലകരെ താഴ്ത്താന്‍ ശ്രമിക്കുന്നതാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണമെന്ന് പറഞ്ഞു കൊണ്ടാണ് കൊഹ്ലിക്കെതിരെ താരം രംഗത്തെത്തിയത്.
ഇന്ത്യയുടെ കരുത്ത് ബാറ്റിംഗ് ആണെന്നിരിക്കെ ആദ്യം ബൗളിംഗാണ് തെരഞ്ഞെടുക്കേണ്ടതെന്നും എന്നാല്‍ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ആദ്യം ബാറ്റു ചെയ്യാന്‍ തീരുമാനിച്ച കൊഹ്ലിയുടെ തീരുമാനത്തെ ബേദി വിമര്‍ശിക്കുകയും ചെയ്തു.
Discussion about this post