പ്രണവ് മോഹന്‍ലാലിന്റെ ആദ്യചിത്രമായ ആദിയില്‍ പ്രണയമില്ലെന്ന് സംവിധായകന് ജിത്തു ജോസഫ്. ഹീറോയിനുണ്ട് പക്ഷേ സിനിമയില്‍ പ്രണയമില്ല, പ്രണവിനെ ഏറ്റുവും കൂടുതല്‍ ആകര്‍ഷിച്ച ഘടകം ഇതാണെന്നും ജിത്തു ജോസഫ് പറഞ്ഞു. ബംഗളൂരുവിലാണ് കഥ പ്രധാനമായും നടക്കുന്നത്. ബംഗളൂരുവും, എറണാകുളവും ആണ് പ്രധാന ലൊക്കേഷന്‍. മോഹന്‍ലാലിനെ പോലെ ശ്രദ്ധിച്ച് കാര്യങ്ങള്‍ ചെയ്യുന്ന ആളാണ് പ്രണവെന്നും ജിത്തു മാധ്യമങ്ങളോട് പറഞ്ഞു.
തിരുവനന്തപുരത്ത് നടന്ന ഈ ചിത്രത്തിന്റെ പൂജയ്ക്കൊപ്പം മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രം ഒടിയന്റെ പൂജയും നടന്നു. ജിത്തുവിന്റ സംവിധാന സഹായിയായ പ്രവര്‍ത്തിച്ച പ്രണവ് നായകനാകുന്ന ചിത്രത്തിന്റെ ചിത്രീകരണ വിശേഷങ്ങള്‍ ഇനിയുള്ള ദിവസത്തില്‍ ചര്‍ച്ചയാകും. നീണ്ട നാളുകളായി ചിത്രത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പിലായിരുന്നു പ്രണവ് മോഹന്‍ലാല്‍.
അച്ഛന്റ മകന് എന്നത് പ്രണവിന് ഒരു ബാധ്യതയാവില്ലെന്ന് നടന് നെടുമുടി വേണു പറഞ്ഞു.
സിനിമയില്‍ മതിലുകളും കെട്ടിടങ്ങളും ചാടിക്കടന്ന് ഓടുന്നത് ഉള്‍പ്പെടെയുള്ള രംഗങ്ങളും സംഘട്ടനങ്ങളും ഉള്ളതിനാല്‍ പ്രണവ് മോഹന്‍ലാല്‍ ആറ് മാസത്തോളം വിദേശത്ത് പാര്‍ക്കൗര്‍ പരിശീലിച്ചിരുന്നു.
ജീത്തു ജോസഫിന്റെ രണ്ട് സിനിമകളില്‍ സംവിധാന സഹായിയായിരുന്ന പ്രണവ് അരങ്ങേറ്റത്തിനും ജീത്തു ചിത്രം തെരഞ്ഞെടുക്കുകയായിരുന്നു. സതീഷ് കുറുപ്പാണ് ക്യാമറ. അനില്‍ ജോണ്സണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു. ലിന്റ ജീത്തുവാണ് കോസ്റ്റിയൂം ഡിസൈനര്‍.
പ്രിയപ്പെട്ട അപ്പുവിന് പുതിയ സിനിമയിലെ ആദ്യ ദിന ചിത്രീകരണത്തിന് ആശംസകളറിയിക്കുന്നുവെന്ന് ദുല്‍ഖര്‍ സല്മാന് കുറിച്ചു. പ്രണവ് ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ക്ക് ഉള്‍പ്പെടെ നടത്തിയ തയ്യാറെടുപ്പുകള്‍ അറിയാം. എല്ലാവരെയും രസിപ്പിക്കുന്ന ചിത്രമായിരിക്കട്ടെ ഇതെന്നും ദുല്‍ഖര്‍ ആശംസിച്ചു.
[fb_pe url=”https://www.facebook.com/DQSalmaan/” bottom=”30″]
Discussion about this post