ഡല്‍ഹി : നാളെ നടക്കുന്ന ജി 20 ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തില്ലെന്ന് ചൈന വ്യക്തമാക്കി കൂടിക്കാഴ്ചയ്ക്കുള്ള അന്തരീക്ഷം ഇപ്പോഴില്ലെന്നാണ് ചൈനീസ് വിദേശകാര്യമന്ത്രാലയം അറിയിച്ചത്. ഇസ്രായേല്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകിട്ടാണ് ജര്‍മ്മനിയിലെ ഹാംബര്‍ഗില്‍ നടക്കുന്ന ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ യാത്രതിരിക്കുന്നത്. നാളെ നടക്കുന്ന ഉച്ചകോടിക്കിടെ, ചൈനീസ് പ്രസിഡണ്ട് ഷി ജിന്‍ പിങുമായി കൂടിക്കാഴ്ച്ചക്ക് സാധ്യതയുണ്ടെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ട്.
ഭൂട്ടാന്, ഇന്ത്യ, ചൈന എന്നിവയുടെ അതിര്‍ത്തിയിലുള്ള ഡോക് ലാമില്‍ ചൈനീസ് സൈന്യം റോഡ് പണിതതിനെത്തുടര്‍ന്നാണ് ഇരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തത്. ഡോക് ലാം സ്വന്തം ഭൂമിയാണെന്നാണ് ചൈനയുടെ അവകാശവാദം. സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള പത്രങ്ങളുടെ മുഖപ്രസംഗത്തിലൂടെ ഇന്ത്യക്കെതിരേ ചൈന നേരത്തെ രംഗത്തെത്തിയിരുന്നു.
Discussion about this post