ശ്രീലങ്ക : സമുദ്രാതിര്‍ത്തിയില്‍ മത്സ്യം പിടിക്കാന്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് പാസ്പോര്‍ട്ട് നിര്‍ബന്ധമാക്കി.പ്രധാനമന്ത്രി നരേന്ദ്രമോദിയും ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ഇത് സംബന്ധിച്ച് ധാരണയിലെത്തിയത്.
മത്സ്യത്തൊഴിലാളികള്‍ മറ്റ് രാജ്യങ്ങളില്‍ തടവിലാകുന്ന സാഹചര്യത്തിലാണ് പുതിയ നിയമം കൊണ്ടു വരാന്‍ ഇരു രാജ്യങ്ങളും നിര്‍ബന്ധിതമായത്. ജൂണ്‍ ഒന്നു മുതല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക പാസ് പോര്‍ട്ട് നിര്‍ബന്ധമാക്കും. നിരവധി മത്സ്യത്തൊഴിലാളികളാണ് സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്ന പേരില്‍ ശ്രീലങ്കന്‍ ക്സറ്റഡിയിലുള്ളത്.
Discussion about this post