ക്രിക്കറ്റ് ലോകകപ്പിലെ സെമി മത്സരത്തില്‍ ഇന്ത്യ ഓസ്ട്രേലിയയോട് പരാജയപ്പെട്ടത് തന്നെ ഏറെ സന്തോഷിപ്പിച്ചെന്ന് ബോളിവുഡ് സംവിധായകന് രാം ഗോപാല്‍ വര്‍മ. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ഇന്ത്യ തോറ്റതില്‍ അതിയായ സന്തോഷമുണ്ട്, ക്രിക്കറ്റിനെയും ക്രിക്കറ്റ് ആരാധകരെയും ഞാന്‍ വെറുക്കുന്നു. ഞാന്‍ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു. അതിനാല്‍ ജനത്തെ നിഷ്ക്രിയരാക്കുന്ന കളിയെ വെറുക്കുന്നു’ എന്നാണ് രാം ഗോപാല്‍ വര്‍മ ട്വിറ്ററില്‍ കുറിച്ചത്.
ഇന്ത്യന്‍ ടീം കളി നിര്‍ത്തുന്നതു വരെ അവരെ പരാജയപ്പെടുത്തി കൊണ്ടിരിക്കണമെന്നും അദ്ദേഹം മറ്റ് ടീമുകളോടായി ട്വിറ്ററിലൂടെ അഭ്യര്‍ത്ഥിച്ചു.
സിഗരറ്റിന്റെയും മദ്യത്തിന്റെയും ഉപയോഗം വ്യക്തികളുടെ ആരോഗ്യത്തെയാണ് ബാധിക്കുന്നതെങ്കില്‍ ക്രിക്കറ്റ് രാജ്യത്തെയാകെ ഗ്രസിച്ച രോഗമാണെന്നും രാംഗോപാല്‍ വര്‍മ ട്വിറ്ററില്‍ കുറിച്ചു.
Discussion about this post