ചെന്നൈ: കൊച്ചിയില്‍ ആക്രമണത്തിനിരയായ നടിക്ക് പിന്തുണ പ്രഖ്യാപിച്ച് കമല്ഹാസന്. ആക്രമണത്തിനിരയായ പെണ്‍കുട്ടിയുടെ പേര് മറച്ചുവെക്കേണ്ടതില്ല. എന്ത് പേരിട്ട് വിളിക്കുമെന്നതിലല്ല. അവള്‍ക്ക് നീതി ഉറപ്പാക്കുകയാണ് വേണ്ടതെന്ന് കമല്ഹാസന് പ്രതികരിച്ചു. നീതിന്യായ വ്യവസ്ഥയില്‍ തനിക്ക് പൂര്‍ണ്ണവിശ്വാസമുണ്ടെന്നും കമല്‍ പ്രതികരിച്ചു.
സിനിമാമേഖലയില്‍ ഒപ്പം പ്രവര്‍ത്തിക്കുന്നവരില്‍ ക്രിമിനലുകളുണ്ട് എന്നത് നാണക്കേടാണെന്ന് മമ്മൂട്ടി പ്രതികരിച്ചിരുന്നു. പക്ഷേ ഓരോ ആളുകളുടെയും അത്തരം പശ്ചാത്തലം പരിശോധിക്കുക പ്രായോഗികമല്ലെന്നും അദ്ദേഹം പറഞ്ഞു. നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ അമ്മയുടെ അടിയന്തിര എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
Discussion about this post