കൊച്ചി: ബ്രോഡ്ബാൻഡ് നിരക്കുകളിൽ ഇളവ് പ്രഖ്യാപിച്ച് ബി.എസ്.എൻ.എൽ. പുതിയ 599 ന്റെ പ്ലാനില്‍ രണ്ട് എം.ബി.പി.എസ്. വേഗത്തിൽ പരിധിയില്ലാതെ ബ്രോഡ്ബാൻഡ് സൗകര്യം ലഭിക്കും. നിലവിലെ 675ന്റെ പ്ലാനില്‍ ഇനി മുതൽ 10 ജി.ബി. കിട്ടും. 999 പ്ലാനില്‍ 30 ജി.ബി.യും കിട്ടുമെന്ന് ബി.എസ്.എൻ.എൽ. അറിയിച്ചു.
ഗ്രാമീണമേഖലയിലെ ഉപഭോക്താക്കൾക്കുള്ള 650 ന്റെ പ്ലാനില്‍ 15 ജി.ബി. വരെ രണ്ട് എം.ബി.പി.എസ്. വേഗത്തിൽ കിട്ടും. തുടർന്ന് ഒരു എം.ബി.പി.എസ്. വേഗത്തിൽ പരിധിയില്ലാതെ ബ്രോഡ്ബാൻഡ് ഉപയോഗിക്കാം. നഗരത്തിൽ ബ്രോഡ്ബാൻഡ് ഇല്ലാത്ത ഉപഭോക്താക്കൾക്ക് ഇപ്പോഴുള്ള മാസ വാടകയോടൊപ്പം ഒൻപത് രൂപ വീതം അധികം നൽകി 249ന്റെ പ്ലാനില്‍ പുതിയ ബ്രോഡ്ബാൻഡ് കണക്ഷൻ എടുക്കാം.
Discussion about this post