ഡല്‍ഹി: 2015-16 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ ആഭ്യന്തര മൊത്ത ഉത്പാദനത്തിന് ആപ്പുകള്‍ ജിഡിപിയില്‍ ചേര്‍ത്തത് 1.4 ലക്ഷം കോടി രൂപ. 2020 ആകുമ്പോഴേയ്ക്കും ഇത് 18 ലക്ഷം കോടി രൂപയാകുമെന്നും പഠനം പറയുന്നു. കേന്ദ്രമന്ത്രി മനോജ് സിന്‍ഹയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ ഇന്റര്‍നാഷണല്‍ ഇക്കണോമിക് റിലേഷന്‍സും ബ്രോഡ്ബാന്‍ഡ് ഇന്ത്യ ഫോറവും സംയുക്തമായാണ് പഠനം നടത്തിയത്.
ഇന്റര്‍നെറ്റ് ഉപയോഗം മൊത്തത്തില്‍ അടിസ്ഥാനമാക്കിയുള്ള ഒരു പഠനമല്ല ഇത്. സ്മാര്‍ട്ട്ഫോണിലെ ആപ്പുകള്‍ മാത്രമാണ് പഠനത്തിന് ആധാരം.
രാജ്യത്തെ 19 ടെലികോം സര്‍ക്കിളുകളില്‍ ഇത് സംബന്ധിച്ച് സര്‍വെ ഉള്‍പ്പടെയുള്ളവയിലൂടെ വിവരങ്ങള്‍ ശേഖരിച്ചതായി പഠനത്തില്‍ പറയുന്നു.
Discussion about this post