മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലിന്റെ കടുത്ത ആരാധകരായ കുട്ടികള്‍ക്ക് ഇതാ ഒരു സുവര്‍ണാവസരം. താരത്തിന്റെ അതിഥികളായി അമൃത ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് അവസരം ഒരുക്കിയിരിക്കുന്നത്. ‘മോഹന്‍ലാല്‍ ദ കംപ്ലീറ്റ് ആക്ടര്‍ ലാല്‍സലാം’ എന്ന പരിപാടിയിലേക്കാണ് 12 വയസില്‍ താഴെയുള്ള ആരാധകരെ വിളിച്ചിരിക്കുന്നത്. പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ കുഞ്ഞുങ്ങളുടെ ഫോട്ടോ വാട്ട്സ് ആപ്പ് ചെയ്യുകയോ അല്ലെങ്കില്‍ മെയില്‍ ചെയ്യുകയോ ചെയ്താല്‍ മതി.
താരം തന്നെയാണ് തന്റെ ആരാധകരെ നേരിട്ട് കാണുന്നതിനായി ചെയ്യാനുള്ള എല്ലാ കാര്യങ്ങളും ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. അങ്കിള്ഫണ് എന്ന പേരില്‍ മോഹന്‍ലാലിന്റെ കട്ടഫാന് കുഞ്ഞുങ്ങള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത എന്ന് പറഞ്ഞു കൊണ്ട് പരിപാടിയുടെ വിശദ വിവരങ്ങളടങ്ങിയ ഒരു പോസ്റ്റര്‍ അദ്ദേഹം തന്നെ പുറത്ത് വിട്ടിരിക്കുകയാണ്.
[fb_pe url=”https://www.facebook.com/ActorMohanlal/posts/1419888811400144:0″ bottom=”30″]
Discussion about this post