തിരുവനന്തപുരം: രണ്ട് മാസമായി നടന് മോഹന്‍ലാല്‍ ബ്ലോഗ് എഴുതുന്നില്ല എന്നത് സോഷ്യല്‍ മീഡിയകളില്‍ വന്‍ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു. എന്നാല്‍ എല്ലാത്തിനുമുള്ള മറുപടിയുമായി മോഹന്‍ലാല്‍ ബ്ലോഗില്‍ പ്രത്യക്ഷപ്പെട്ടു.
എല്ലാ മാസവും 21 നാണ് മോഹന്‍ലാലിന്റെ ബ്ലോഗ് പുറത്ത് വരാറുള്ളത്. എന്നാല്‍ രണ്ട് മാസമായി ബ്ലോഗില്‍ മോഹന്‍ലാലിന്റെ ഒരു കുറിപ്പ് പോലും ഉണ്ടായിരുന്നില്ല. ഇതിനെ കുറിച്ചുള്ള വിശദീകരണവുമായാണ് മോഹന്‍ലാല്‍ രംഗത്ത് വന്നിരിക്കുന്നത്. ഷൂട്ടിംഗ് തിരക്കുകളും മറ്റുമായതിനാലാണ് തനിക്ക് ബ്ലോഗ് എഴുതാന്‍ കഴിയാത്തത് എന്നാണ് മോഹന്‍ലാല്‍ വ്യക്തമാക്കിയത്. അതോടൊപ്പം തന്റെ ആരാധകരോട് ക്ഷമ ചോദിക്കാനും കംപ്ലീറ്റ് ആക്ടര്‍ മറന്നില്ല.
എന്നാല്‍ ആരാധകര്‍ക്ക് പ്രതീക്ഷയ്ക്ക് വക നല്‍കുന്നതാണ് മോഹന്‍ലാലിന്റെ വിശദീകരണം. എന്റെ ചിന്തകള്‍ കുറിക്കുവാന്‍ ഷൂട്ടിംഗ് തിരക്കുകള്‍ കാരണം കഴിയാത്തതിനാല്‍ എന്റെ ആരാധകരോട് ഒരിക്കല്‍ കൂടി ക്ഷമ ചോദിക്കുന്നു. നിങ്ങളുടെ സ്നേഹത്തെയും പിന്തുണയെയും ഞാന്‍ വിലമതിക്കുന്നു. നിങ്ങള്‍ക്ക് കാര്യങ്ങള്‍ മനസ്സിലാവുമെന്ന് കരുതുന്നു. അടുത്ത മാസം എഴുതാന്‍ കഴിയുമെന്നാണ് പ്രതീക്ഷ എന്ന് ബ്ലോഗിലും ഫേസ്ബുക്ക് പേജിലും മോഹന്‍ലാല്‍ കുറിച്ചു.
Discussion about this post