മലപ്പുറം: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ പേര് പരാമര്‍ശിച്ച് എ.എന്‍.ഷംസീര്‍ എംഎല്‍എ. മലപ്പുറത്ത് ഡിവൈഎഫ്ഐ ജില്ലാ കണ്വന്ഷന് ഉദ്ഘാടനം ചെയ്യുമ്പോഴാണ് എംഎല്‍എ മൂന്നുതവണ നടിയുടെ പേര് പരാമര്‍ശിച്ചത്.
ഉമ്മന്‍ചാണ്ടിയാണ് ഇപ്പോള്‍ മുഖ്യമന്ത്രിയെങ്കില്‍ നടിയെയും ദിലീപിനെയും വിളിച്ച് കോടികള്‍ വാങ്ങി കുറച്ചു തുക നടിക്ക് കൊടുത്തു കേസ് ഒത്തുതീര്ക്കുമായിരുന്നു. ഇതുപറയുമ്പോഴാണ് ഷംസീര്‍ നടിയുടെ പേര് പരാമര്‍ശിച്ചത്. ഇരയുടെ പേര് പരാമര്‍ശിക്കരുതെന്ന നിയമം നിലനില്‍ക്കുമ്പോഴാണ് എംഎല്‍എ പരാമര്‍ശം നടത്തിയത്.
Discussion about this post