ഡല്‍ഹി: വനിതാ ലോകകപ്പ് ഫൈനലില്‍ പൊരുതി തോറ്റ ഇന്ത്യയുടെ നായികമാരായ വനിതാ ക്രിക്കറ്റ് ടീമിന് കേന്ദ്രസര്‍ക്കാരിന്റെ പാരിതോഷികം. ടീമംഗങ്ങളില്‍ റെയില്‍വേയില്‍ ജോലി ചെയ്യുന്നവര്‍ക്കെല്ലാം സ്ഥാനക്കയറ്റം നല്‍കുമെന്ന് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു പറഞ്ഞു. സ്ഥാനക്കയറ്റത്തോടൊപ്പം ക്യാഷ് പ്രൈസും നല്‍കുമെന്ന് സുരേഷ് പ്രഭു വ്യക്തമാക്കി.
ഇന്ത്യന്‍ ടീമിലെ 15 അംഗ സംഘത്തില്‍ പത്ത് പേരും റെയില്‍വേയില്‍ ജോലിയുള്ളവരാണ്. ക്യാപ്റ്റന്‍ മിഥാലി രാജും വൈസ് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും ഇതില്‍ ഉള്‍പ്പെടും. റെയില്‍വേയില്‍ ജൂനിയര്‍ ഓഫീസറായ ഹര്‍മന്‍പ്രീത് കൗറിന് സ്ഥാനക്കയറ്റം നല്‍കുന്നതുമായി ബന്ധപ്പെട്ട് നരെത്തെ തന്നെ വെസ്റ്റേണ്‍ റെയില്‍വേ കേന്ദ്ര റെയില്‍വേ മന്ത്രാലയത്തെ സമീിച്ചിരുന്നു. ഹര്‍മന്‍പ്രീതിന്റെ പേര് ശുപാര്‍ശ ചെയ്യുകയും ചെയ്തിട്ടുണ്ട്.
എക്ത ബിഷ്റ്റ്, പൂനം റൗട്ട്, വേദ കൃഷ്ണമൂര്‍ത്തി, പൂനം യാദവ്, സുഷമ വര്‍മ്മ, മോന മെഷാറം, രാജേശ്വരി ഗെയ്ക്ക്വാദ, നുസത് പര്‍വീണ്‍ എന്നീ താരങ്ങളാണ് മിഥാലിയെയും ഹര്‍മനെയും കൂടാതെ റെയില്‍വേയില്‍ ജോലി ചെയ്യുന്നത്.
Discussion about this post