കൊച്ചി: ചെറായി ബീച്ചില്‍ യുവതിയെ കുത്തി കൊന്നു. വരാപ്പുഴ സ്വദേശി ശീതളാണ് കൊല്ലപ്പെട്ടത്. ഉച്ചയോടെയായിരുന്നു സംഭവം. നാട്ടുകാര്‍ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും അവരുടെ ജീവന് രക്ഷിക്കാനായില്ല.
രാവിലെ ഒരു യുവാവിനോടൊപ്പമാണ് യുവതി ബീച്ചില്‍ എത്തിയത്. എന്നാല്‍ ഇയാളെ കണ്ടെത്താനായിട്ടില്ല. ഇയാള്‍ക്കായി പൊലീസ് അന്വേഷണം തുടങ്ങി.
വിവാഹിതയായ ശീതള്‍ ഏറെ നാളായി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞാണ് ജീവിച്ചിരുന്നത്. ഇവരോടൊപ്പം ഉണ്ടായിരുന്ന യുവാവ് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
കുത്തേറ്റതിനെ തുടര്‍ന്ന് റോഡ് വരെ യുവതി ഓടിയെത്തി കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് അവിടെ ഉണ്ടായിരുന്ന നാട്ടുകാരും അടുത്ത റിസോര്‍ട്ട് ജീവനക്കാരും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ അപ്പോഴേക്കും മരിച്ചിരുന്നു. യുവതിയുടെ ശരീരത്ത് ആറ് കുത്തേറ്റിട്ടുണ്ട്. ഇതാണ് മരണകാരണമായിരിക്കുന്നത്.
അതേസമയം സംഭവുമായി ബന്ധപ്പെട്ട് പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു. കോട്ടയം സ്വദേശിയായ കേബിള്‍ ടി വി ഓപ്പറേറ്റര്‍ പ്രശാന്താണ് പൊലീസ് കസ്റ്റഡിയിയിലുളളത്.
Discussion about this post