തളിപ്പറമ്പ് : തളിപ്പറമ്പിലെ അമുസ്ലിം വീട്ടമ്മയ്ക്ക് ഈജിപ്തിൽ നിന്ന് ഇസ്ലാമിക മതഗ്രന്ഥങ്ങൾ തപാലിലെത്തി. സംഭവത്തിൽ ഇന്റലിജൻസ് ബ്യൂറോ അന്വേഷണം തുടങ്ങി. ആവശ്യപ്പെടാതെ തന്നെ ഇംഗ്ലീഷിലും ഉർദുവിലുമായുള്ള 11 പുസ്തകങ്ങളാണ് കഴിഞ്ഞ ദിവസം ഇവരുടെ പേരിൽ വന്നത്.
പാഴ്സൽ അയച്ചിരിക്കുന്നത് ഇസ്ലാമിക് മെസേജ് സൊസൈറ്റിയിൽ (സി.ഐ.എം.എസ് കോർപ്, പി.ഒ ബോക്സ് നമ്പർ 834, അലക്സാൻഡ്രിയ, ഈജിപ്ത് ) നിന്നാണ്.
അതേസമയം ഇവർ പൊലീസിൽ വിവരമറിയിച്ചതോടെ സ്പെഷൽ ബ്രാഞ്ചിന് പുറമെ ഐ.ബിയും പ്രാഥമികാന്വേഷണം നടത്തിയതിൽ നിന്ന് ജില്ലയിലെ മുസ്ലിങ്ങളല്ലാത്ത നിരവധി വീട്ടമ്മമാർക്ക് പുസ്തകം പാഴ്സൽ വന്നതായി വ്യക്തമായിട്ടുണ്ട്. മുസ്ലിങ്ങളല്ലാത്ത സ്ത്രീകളുടെ പേരും വിലാസവും സൊസൈറ്റിയ്ക്ക് എത്തിക്കുന്നതിന് വിവിധ കേന്ദ്രങ്ങളിൽ പ്രത്യേകം ആളുകളെ നിയോഗിച്ചിരിക്കുന്നതായാണ് സൂചന. മെഡിക്കൽ, എൻജിനിയറിംഗ് വിദ്യാർത്ഥിനികൾ, വീട്ടമ്മമാർ എന്നിവരെയാണ് സി.ഐ.എം.എസ് കൂടുതലായും ലക്ഷ്യമിടുന്നത്.
ഇസ്ലാമിക് മെസേജ് സൊസൈറ്റി (സി.ഐ.എം.എസ്) പല ഭാഷകളിലും സൗജന്യമായി ഇസ്ലാമിക പുസ്തകങ്ങൾ എത്തിച്ച് ഇസ്ലാമിനെക്കുറിച്ച് കൂടുതൽ അറിയാൻ മറ്റുള്ളവരെ സഹായിക്കുന്നു. ഇതിന്റെ സന്ദേശം ഉൾക്കൊള്ളുന്നവർ ഇസ്ലാംമതം സ്വീകരിക്കുന്നു. സി.ഐ.എം.എസ് വെബ്സൈറ്റിൽ ഇങ്ങനെയാണ് പറയുന്നു.
Discussion about this post