മുംബൈ: ആര്.എസ്.എസിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോട് നേരിട്ട് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശം. മേയ് എട്ടിന് കോടതിയില്‍ ഹാജരാകാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.
ഗാന്ധിജിയുടെ വധത്തിനു പിന്നില്‍ ആര്.എസ്.എസ് ആണെന്ന രാഹുലിന്റെ പരാമര്‍ശത്തിനെതിരെ സമര്‍പ്പിച്ച അപകീര്‍ത്തിക്കേസിലാണ് കോടതിയുടെ നടപടി. കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മഹാരാഷ്ട്രയില്‍ വെച്ചാണ് രാഹുല്‍ ആര്‍എസ്എസിനെതിരെ ഇത്തരത്തില്‍ പരാമര്‍ശം നടത്തിയത്.
അപകീര്‍ത്തിക്കേസില്‍ തനിക്കെതിരായ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ സമര്‍പ്പിച്ച ഹര്‍ജി നേരത്തെ ബോംബെ ഹൈക്കോടതി റദ്ദാക്കിയിരുന്നു.
Discussion about this post