സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയില്‍ നിന്ന് പി.എസ്.ജിയിലിലേക്ക് പോയ നെയ്മറിന് പകരം മമ്മൂട്ടിയെ ഉള്‍പ്പെടുത്താമെന്ന കണ്ടെത്തലുമായി ട്രോളര്‍മാര്‍. ഫുട്ബോളിനോട് പണ്ടേ ഇഷ്ടമുള്ളയാണ് മമ്മൂട്ടി. 2012-ല്‍ ഇ.കെ നായനാര്‍ സ്മാരക ഗോള്‍ഡ് കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ടിക്കറ്റ് വില്പന ഉദ്ഘാടനം ചെയ്യാന്‍ വന്നപ്പോള്‍ ഫുട്ബോളിനോടുള്ള തന്റെ സ്നേഹം മമ്മൂട്ടി വ്യക്തമാക്കിയതാണ്. ക്രിക്കറ്റ് മടിയന്മാരുടെ കളിയാണെന്നാണ് അന്ന് മമ്മൂട്ടി പറഞ്ഞത്.
ഏതായാലും പഴയൊരു ചിത്രത്തിലെ ഫുട്ബോള്‍ കളിക്കുന്ന രംഗങ്ങള്‍ കുത്തിപ്പൊക്കിയെടുത്താണ് ട്രോളന്മാര് മമ്മൂട്ടിയെ നെയ്മറിന് പകരംവക്കാവുന്ന താരമാണെന്ന് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ നിരവധി ട്രോളുകള്‍ പ്രചരിക്കുന്നുണ്ട്. പലതും ചിരി പടര്‍ത്തുന്നതാണ്. മുകേഷ്, കുഞ്ചന്‍ തുടങ്ങിയവര്‍ക്കെതിരെ മമ്മൂട്ടി ഫുട്ബോള്‍ കളിക്കുന്നതും ഗോളടിക്കുന്നതുമാണ് വീഡിയോയിലുള്ളത്.
Discussion about this post