സംഗീതത്തിന്റെ മാസ്മരികതകൊണ്ട് ഭാഷാഭേദമെന്യേ ലോകമെമ്പാടുമുള്ള ഇന്ത്യക്കാരുടെ ഹൃദയം കീഴടക്കിയ കൊച്ചുഗായകന് വൈഷ്ണവ് ഗിരീഷ് സിനിമാ ഗാനരംഗത്തേക്കും അരങ്ങേറ്റം കുറിക്കുന്നു. മ്യൂസിക്ക് റിയാലിറ്റി ഷോകളിലൂടെയാണ് വൈഷ്ണവ് ശ്രദ്ധേയനായത്. അതേസമയം തന്റെ ആദ്യ സിനിമ ഗാനം മാതൃഭാഷയായ മലയാളത്തില്‍ തന്നെ പാടാന്‍ അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് വൈഷ്ണവ്. പ്രവീണ്‍ നാരായണന് സംവിധാനം ചെയ്യുന്ന ‘ അങ്കരാജ്യത്തെ ജിമ്മന്മാര് ‘ എന്ന ചിത്രത്തിലാണ് വൈഷ്ണവ് തന്റെ ആദ്യ പിന്നണി ഗാനം ആലപിക്കുന്നത്. വൈഷ്ണവും സംവിധായകന് പ്രവീണും ഫേസ്ബുക്ക് ലൈവിലൂടെയാണ് പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുന്നത്.
എന്റെ സ്വപ്നം യാഥാര്ത്ഥ്യത്തിലെത്തിയിരിക്കുയാണെന്നും ഒത്തിരി സന്തോഷമുണ്ടെന്നും വൈഷ്ണവ് ഗിരീഷ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
സിടിവിയുടെ സരിഗമപ എന്ന സംഗീത റിയാലിറ്റി ഷോയിലെ താരമായി മാറിയ വൈഷ്ണവ് ഗിരീഷ് തൃശൂര്‍ സ്വദേശിയാണ്. ഇന്ത്യന്‍ ഐഡോള്‍, ഇന്ത്യന്‍ മ്യൂസിക്ക് ലീഗ് എന്നീ റിയാലിറ്റി ഷോയിലൂടെ ഏവരുടെയും മനം കവര്‍ന്ന മല്സരാര്ഥിയാണ് വൈഷ്ണവ്. സരിഗമപയിലും വൈഷ്ണവ് ഇതേ നേട്ടം ആവര്‍ത്തിക്കുകയാണ്. മത്സരത്തിന്റെ ചാലഞ്ചര്‍ ഒഡീഷനില്‍ വൈഷ്ണവിന്റെ പാട്ട് ജഡ്ജസും കാണികളും അതിശയിപ്പിക്കുന്ന ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പ്രവീണ്‍ നാരായണന് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അങ്കരാജ്യത്തെ ജിമ്മന്മാര് ‘. പ്രവീണ്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും നിര്‍വ്വഹിക്കുന്നത്. ഒ.എസ്. ഉണ്ണികൃഷ്ണന്റെ വരികള്‍ക്ക് ഗിരീഷ് സൂര്യനാരായണനാണ് സംഗീതം നല്‍കുന്നത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് കൊച്ചിയില്‍ ഒരു സെവന്‍സ് ഫുട്ബോള്‍ മത്സരത്തിനിടയില്‍ നടന്ന ചില യഥാര്‍ത്ഥ സംഭവങ്ങള്‍ രസകരമായി സിനിമയിലൂടെ ആവിഷ്കരിക്കുന്നു.
”എല്ലാ പ്രായക്കാര്‍ക്കും ഒരു പോലെ ആസ്വദിക്കാന്‍ കഴിയുന്ന തരത്തിലുള്ള ഒരു സിനിമയായിരിക്കും ‘അങ്കരാജ്യത്തെ ജിമ്മന്മാര്’. പ്രത്യേക നായക സങ്കല്‍പ്പങ്ങള്‍ ഒന്നും തന്നെയില്ല. പ്രണയം പ്ലസ് ത്രീലര് മ്യൂവിയാണിത്. കേന്ദ്ര കഥാപാത്രങ്ങള്‍ ഇല്ലാത്തെ കുറച്ച് കഥാപാത്രങ്ങള്‍ക്ക് ഒരു പോലെ പ്രധാന്യം നല്കുന്ന തരത്തിലാണ് സിനിമ ആവിഷ്കരിച്ചിരിക്കുന്നത്.” പ്രവീണ്‍ നാരായണന് പറഞ്ഞു.
രൂപേഷ് പീതാംബരന്, സുദേവ് നായര്‍, രാജീവ് പിള്ള, റോണി ഡേവിഡ്, ശങ്കര്‍ ഇന്ദുചൂഡന്, ഹരീഷ് കണാരന്, ബിജുകുട്ടന്, പ്രദീപ് കോട്ടയം, ‘ആനന്ദം’ എന്ന സിനിമയുലൂടെ ശ്രദ്ധ നേടിയ വിനീത കോശി എന്നിവരാണ് ചിത്രത്തിലെ മുഖ്യതാര നിരയില്‍ എത്തുന്നത്. ജിക്കു ജേക്കബ് പീറ്റര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഡിക്യൂ ഫിലിംസിന്റെ ബാനറില്‍ സുമേഷ് ഇകെയും ജാക്ക്സണ് ജെയിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സിനിമയുടെ ചിത്രീകരണം സെപ്തംബര്‍ 18 ന് ആരംഭിക്കും.
[fb_pe url=”https://www.facebook.com/pg/vaishnavofficial/videos/” bottom=”30″]
Discussion about this post