ജലന്ധര്‍: ഇന്ത്യ- പാക്ക് അതിര്‍ത്തി ലംഘിച്ചെത്തിയ പാക്കിസ്ഥാന് പൗരനെ ബിഎസ്എഫ് പാക്കിസ്ഥാന് കൈമാറി. അബദ്ധത്തില്‍ അതിര്‍ത്തി കടന്നെത്തിയ ഇയാളെ ബിഎസ്എഫ് ജവാന്മാരാണ് പിടികൂടിയത്. പഞ്ചാബ് അതിര്‍ത്തി കടന്നാണ് ഇയാള്‍ ഇന്ത്യയിലെത്തിയത്.തുടര്‍ന്നു നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാള്‍ക്കു തീവ്രവാദികളുമായി ബന്ധമില്ലെന്നും അബദ്ധത്തില്‍ അതിര്‍ത്തി ലംഘിച്ചെത്തിയതാണെന്നും മനസിലായത്.
പാക്കിസ്ഥാനിലെ നരോവല്‍ ജില്ലയില്‍ താമസക്കാരനായ സവാജ് വാസ് എന്നയാളാണ് അതിര്‍ത്തി കടന്നെത്തിയത്. ഈ വര്‍ഷം സമാന രീതിയില്‍ അതിര്‍ത്തി കടന്നെത്തിയ നാലു പേരെ ഇന്ത്യന്‍സേന സുരക്ഷിതമായി പാക്കിസ്ഥാനു കൈമാറിയിരുന്നു.
Discussion about this post