ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ സുരക്ഷാ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് ഹിസ്ബുള്‍ മുജാഹുദീന്‍ ഭീകരന് താരിഖ് അഹ് ഭട്ട്. ഞായറാഴ്ച രാവിലെ ഉണ്ടായ ഏറ്റുമുട്ടലിലാണ് താരിഖ് കൊല്ലപ്പെട്ടത്.
ഏറ്റുമുട്ടലില്‍ മറ്റൊരു ഭീകരന് കീഴടങ്ങിയിരുന്നു. ലഷ്കര്‍ ഇ ത്വയ്ബ ഭീകരന് ആദില്‍ ദാറാണ് കീഴടങ്ങിയത്. സൈന്യത്തിന്റെ പിടിയിലാകുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് ആദില്‍ കീഴടങ്ങിയതെന്നു സൈനിക വക്താവ് പറഞ്ഞു. മൂന്നുമാസം മുന്‍പാണ് ആദില്‍ ഭീകരസംഘടനയില്‍ ചേര്‍ന്നത്.
ആദിലിനെ ചോദ്യം ചെയ്യലിനു വിധേയനാക്കിയെങ്കിലും സഹകരിക്കുന്നില്ലെന്നാണ് സൂചന. ഭീകരരില്‍ നിന്നു ആയുധങ്ങള്‍ പിടിച്ചെടുത്തതായും സൈന്യം അറിയിച്ചു.
Discussion about this post