തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന് ദിലീപ് തന്നെ മലയാള സിനിമയില്‍ നിന്നും ഇല്ലാതാക്കാന്‍ ശ്രമിച്ചതായി നടന് അനൂപ് ചന്ദ്രന്. മോസ് ആന്‍ഡ് ക്യാറ്റ് എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ച് തന്നെ ഭീഷണിപ്പെടുത്തി. ഈ സംഭവത്തിന് ശേഷം നിരവധി അവസരങ്ങള്‍ തനിക്ക് നഷ്ടമായി. ഒരു ചാനല്‍ ചര്‍ച്ചയില്‍ മിമിക്രിയെക്കുറിച്ച് അഭിപ്രായം പറഞ്ഞതിനാണ് തന്നോട് ദിലീപിന് വിദ്വേഷം ഉണ്ടായതെന്നും താരം പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്കി.
ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് വിദ്വേഷമുണ്ടായിരുന്നുവെന്നും പല സിനിമകളില്‍ നിന്നും നടിയെ ഒഴിവാക്കാന്‍ താരം ശ്രമിച്ചുവെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇത് കൂടാതെ നടിയുമായി അനുഭാവം പുലര്‍ത്തിയിരുന്ന പലരെയും ഇത്തരത്തില്‍ മലയാള സിനിമയില്‍ നിന്നും ഒതുക്കാന്‍ താരം ശ്രമിച്ചുവെന്നും അന്വേഷണ സംഘം കണ്ടെത്തി. ഈ കണ്ടെത്തലുകള്‍ കോടതിയില്‍ സമര്‍ത്ഥിക്കുന്നതിന് അനൂപ് ചന്ദ്രന്റെ മൊഴി നിര്‍ണായകമാണെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, നടിയെ ആക്രമിച്ച കേസില്‍ നടനും സംവിധായകനുമായ നാദിര്‍ഷായെ ചോദ്യം ചെയ്യാനായി ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്നാണ് സൂചന. നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ഇന്നലെ ഡിസ്ചാര്‍ജ്ജ് ആയിരുന്നു. താരം നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കും. ഇത് കൂടി കഴിഞ്ഞിട്ടേ അന്വേഷണ സംഘം നാദിര്‍ഷയെ കസ്റ്റഡിയിലെടുക്കൂ എന്നും സൂചനയുണ്ട്.
Discussion about this post