കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന് ദിലീപിനെ അനുകൂലിച്ച് അഡ്വ. സെബാസ്റ്റ്യന്‍ പോള്‍ വീണ്ടും രംഗത്ത്. നല്ല എതിര്‍വിസ്താരം നടത്തിയാല്‍ പൊളിഞ്ഞുവീഴുന്ന കേസാണിതെന്ന് അദ്ദേഹം പറഞ്ഞു. പോലീസിനെ വിശ്വസിച്ച് നിഗ്രഹിക്കുന്നത് ശരിയല്ല. താന്‍ ഇരയ്ക്ക് എതിരല്ലെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.
നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന് ദിലീപിനെ അനുകൂലിച്ച് ഒരു വെബ്സൈറ്റില്‍ സെബാസ്റ്റ്യന്‍ പോള്‍ ലേഖനമെഴുതിയത് വന്‍ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.
വിഷയത്തില്‍ സിനിമാ സംവിധായകന് ആഷിക്ക് അബു ഉള്‍പ്പെടെയുള്ളവര്‍ സെബ്സ്റ്റ്യന്‍ പോളിനെതിരെ ഫേസ്ബുക്കിലൂടെ രൂക്ഷവിമര്‍ശനവും ഉയര്‍ത്തിയിരുന്നു. ദിലീപ് ഇങ്ങനെയൊരു മണ്ടത്തരം ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്ന ശ്രീനിവാസന്റെ പ്രസ്താവനക്ക് പിന്നാലെയാണ് സെബാസ്റ്റ്യന്‍ പോളിന്റെ ലേഖനം വന്നത്.
ഇവര്ക്കിരുവര്ക്കെമെതിരെ സമൂഹമാധ്യമങ്ങളിലൂടെ വിമര്‍ശനം ഉയരുകയും ചെയ്തു. അതിനിടെ ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായ അവള്‍ക്കൊപ്പം മാത്രം എന്ന ഹാഷ് ടാഗും സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Discussion about this post