Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Entertainment

മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതിനെ തുടര്‍ന്ന് ജീവനൊടുക്കിയ അനിതയുടെ വീട്ടില്‍ അനുശോചനവുമായി വിജയ്

by Brave India Desk
Sep 11, 2017, 04:25 pm IST
in Entertainment
Share on FacebookTweetWhatsAppTelegram

ചെന്നൈ: മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതിനെ തുടര്‍ന്ന് ജീവനൊടുക്കിയ അനിതയുടെ കുടുംബത്തിലെത്തി നടന്‍ വിജയ് അനുശോചനമറിയിച്ചു. അനിതയുടെ അച്ഛനുമായി സംസാരിച്ച വിജയ് അദ്ദേഹത്തെ ആശ്വസിപ്പിക്കുകയും ചെയ്തു. 

Stories you may like

എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ട;കൂടെ കൊണ്ടുനടന്നിരുന്നൊരാൾ മറ്റുള്ളവരോട് കുറ്റം പറയുന്നത് കേട്ട് മിണ്ടാതിരിക്കാനാകില്ലല്ലോ

നായികയോടും പ്രശ്‌നം,.തുടർച്ചയായി സിനിമകൾ പരാജയപ്പെട്ടതിന്റെ ഫ്രസ്ട്രേഷൻ; മാനേജരുടെ പരാതിയിൽ ഉണ്ണി മുകുന്ദനെതിരെ കേസ്

സാമ്പത്തികമോ, അല്ലാതെയോ ഉള്ള എന്തു സഹായവും തന്റെ ഭാഗത്തു നിന്നും ഉണ്ടാകുമെന്നും വിജയ് അനിതയുടെ കുടുംബത്തിന് ഉറപ്പു നല്‍കി.

അതേസമയം അനിതയുടെ അച്ഛനൊപ്പം തറയിലിരുന്ന് സംസാരിക്കുന്ന വിജയിന്റെ ചിത്രം സോഷ്യല്‍ മീഡിയയിലും വൈറലായിട്ടുണ്ട്. നേരത്തെ അനിതയുടെ മരണത്തില്‍ അനുശോചിച്ചും, നീറ്റിനെ എതിര്‍ത്തും സിനിമാരംഗത്തെ ഒട്ടുമിക്ക പ്രമുഖരും രംഗത്തു വന്നിരുന്നു. രജനീകാന്ത്, കമല്‍ഹാസന്‍, സൂര്യ, വിശാല്‍, ധനുഷ് എന്നിവരെല്ലാം അനിതയുടെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തി. എന്നാല്‍ അപ്പോഴെല്ലാം വിജയ് മൗനം അവലംബിക്കുകയായിരുന്നു. വിജയിനെ കൂടാതെ, നടനും സംഗീത സംവിധായകനുമായ ജി വി പ്രകാശ് കുമാറും അനിതയുടെ വീട്ടിലെത്തി ദുഃഖം അറിയിച്ചു.

ഇത്തവണത്തെ മെഡിക്കല്‍ പ്രവേശനം ലഭിക്കാതെ വന്നതിനെ തുടര്‍ന്നാണ് അനിത ആത്മഹത്യ ചെയ്തത്. മെഡിക്കല്‍ പ്രവേശനത്തിന് ദേശീയ തലത്തില്‍ നടത്തുന്ന പൊതുപരീക്ഷയായ നീറ്റിനെതിരെ നിയമപോരാട്ടം നടത്തിയത് ഈ 17 വയസുകാരിയായ ദലിത് വിദ്യാര്‍ത്ഥിനിയായിരുന്നു. എന്നാല്‍ നീറ്റ് പരീക്ഷയില്‍ മികച്ച സ്‌കോര്‍ നേടാന്‍ കഴിയാത്തതിനെ തുടര്‍ന്ന് അനിതയ്ക്ക് മെഡിക്കല്‍ പ്രവേശനം നഷ്ടമാകുകയായിരുന്നു.

പ്ലസ് ടു മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് തമിഴ്‌നാട്ടിലെ മെഡിക്കല്‍ പ്രവേശനം. തമിഴ്‌നാട് അരിയല്ലൂര്‍ സ്വദേശിയായ അനിത പ്ലസ്ടുവിന് 1200 ല്‍ 1176 മാര്‍ക്ക് ലഭിച്ചിരുന്നു. എന്നാല്‍ ദേശീയ പൊതുപ്രവേശന പരീക്ഷ വന്നതോടെ ഇതിനെതിരേ അനിത നിയമപോരാട്ടം തുടങ്ങുകയായിരുന്നു. തമിഴ്‌നാടിനെ നീറ്റില്‍ നിന്ന് ഒഴിവാക്കണമെന്നായിരുന്നു അനിതയുടെ ആവശ്യം.

അനിത ഉള്‍പ്പെടെയുള്ള ഏതാനും വിദ്യാര്‍ത്ഥിനികള്‍ നല്‍കിയ ഹര്‍ജിയില്‍ മദ്രാസ് ഹൈക്കോടതി ഇവര്‍ക്ക് അനുകൂലമായി ഇടക്കാല വിധി പുറപ്പെടുവിച്ചെങ്കിലും സുപ്രിംകോടതി ഇത് റദ്ദ് ചെയ്യുകയും തമിഴ്‌നാടിനെ പൊതുപ്രവേശന പരീക്ഷയില്‍ നിന്ന് ഒഴിവാക്കാന്‍ ആകില്ലെന്ന് ഉത്തരവിടുകയുമായിരുന്നു. നീറ്റ് സ്‌കോര്‍ പരിഗണിച്ചു മാത്രമേ മെഡിക്കല്‍ പ്രവേശനം നടത്താവൂ എന്നും തമിഴ്‌നാടിന് മാത്രമായി ഇളവ് അനുവദിക്കാനാകില്ലെന്നുമായിരുന്നു സുപ്രിംകോടതിയുടെ വിധി.

ഇതേതുടര്‍ന്ന് അനിത നീറ്റ് പരീക്ഷ എഴുതിയെങ്കിലും റാങ്ക് പട്ടികയില്‍ മുന്നിലെത്താന്‍ കഴിഞ്ഞില്ല. 720 ല്‍ 86 ആയിരുന്നു അനിതയ്ക്ക് ലഭിച്ച സ്‌കോര്‍. മെഡിക്കല്‍ പ്രവേശനം ലഭിക്കാതെ വന്നതോടെ എയര്‍നോട്ടിക് എന്‍ജിനീയറിങ്ങ് പഠനത്തിനായി മദ്രാസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ പ്രവേശനം നേടിയെങ്കിലും മെഡിക്കല്‍ പഠനമെന്ന സ്വപ്‌നം പൊലിഞ്ഞതിന്റെ മനോവിഷമത്തില്‍ ജീവനൊടുക്കുകയായിരുന്നു.

நடிகர் தளபதி விஜய் அவர்கள் மாணவி அனிதாவின் பெற்றோர்களை நேரில் சந்தித்து ஆறுதல் கூறினார். #NeetAnitha @actorvijay pic.twitter.com/1rBPg6MQTk

— RIAZ K AHMED (@RIAZtheboss) September 11, 2017

 

Tags: vijayhouseanitha
ShareTweetSendShare

Latest stories from this section

ശല്യം ചെയ്യുന്ന പന്നികളെ കൊന്ന് കുഴിച്ചുമൂടാം, ഒരുലക്ഷം രൂപ തദ്ദേശസ്ഥാപനങ്ങൾക്ക് നൽകും

മുത്തങ്ങയെന്ന പച്ചയായ യാഥാർത്ഥ്യം ; നീതി പുലർത്തിയോ നരിവേട്ട ?

ഗർഭകാലത്തെ കുറിച്ച് ബുക്കെഴുതണം : മറുപിള്ളയെ പൂജകളോടെ സംസ്കരിച്ചത് ഭർത്താവ് : അമലപോള്‍

മോഹൻലാൽ തുടരും…: വിന്റേജ് ചിത്രം പങ്കുവച്ച് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ,സൈഡിലുള്ളത് വിജയ് സേതുപതിയോ?

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies