മെല്‍ബണ്‍: ഓസ്ട്രേലിയയില്‍ ഗണപതി മാംസാഹാരം കഴിക്കുന്നതായി ചിത്രീകരിച്ച് നിര്‍മിച്ച പരസ്യത്തിനെതിരെ അവിടെ താമസമാക്കിയ ഇന്ത്യക്കാരുടെ പ്രക്ഷോഭം. ഇറച്ചി വ്യവസായ ഗ്രൂപ്പിന്റെ പരസ്യത്തിലാണ് വിവിധ മതവിഭാഗത്തില്‍പ്പെട്ട ദൈവങ്ങള്‍ ഒരുമിച്ചിരുന്ന് ആട്ടിറച്ചി കഴിക്കുന്നതായി ചിത്രീകരിച്ചത്.
ഗണപതി ഒരിക്കലും മാംസാഹാരം കഴിക്കില്ല. ഇതു ഹിന്ദു ആചാരത്തിന് വിരുദ്ധമാണ്. അതിനാല്‍ ഈ പരസ്യം നിരോധിക്കണം എന്ന ആവശ്യമുന്നയിച്ചാണ് ഇന്ത്യക്കാര്‍ പ്രക്ഷോഭം നടത്തിയത്. ക്രിസ്തു, ബുദ്ധന്, ഗണപതി തുടങ്ങിയവര്‍ ഒരുമിച്ചിരുന്ന് മാസം കഴിക്കുന്നതായാണ് പരസ്യത്തില്‍ ഉണ്ടായിരുന്നത്. പരസ്യം പ്രക്ഷേപണം ചെയ്ത് കുറച്ചുകഴിഞ്ഞപ്പോള്‍ തന്നെ ഹിന്ദു വിഭാഗത്തില്‍പ്പെട്ട ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് ഇതിനെതിരെ രംഗത്തെത്തി. ഹിന്ദു മതാചാരപ്രകാരം ഗണപതി സസ്യാഹാരം മാത്രം കഴിക്കുന്നതായാണ് വിശ്വസിക്കുന്നത്.
തുടര്‍ന്ന് പരസ്യം ഒരുവിഭാഗത്തിന്റെ മതവികാരത്തെ വ്രണപ്പെടുത്തി എന്നു മനസ്സിലാക്കിയ ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ ഉടന്‍തന്നെ ഇത് നിരോധിച്ചു.
അതേസമയം പരസ്യത്തിനെതിരെ 30 ഓളം പരാതികള്‍ ലഭിച്ചതായി ഓസ്ട്രേലിയലിലെ അഡ്വര്‍ട്ടൈസിങ് സ്റ്റാന്റേര്‍ഡ് ബ്യൂറോ വ്യക്തമാക്കി. കൂടാതെ സാമൂഹ്യ മാധ്യമങ്ങളിലൂടെ 4,400പേരും ഇതിനെതിരെ രംഗത്തു വന്നിരുന്നു.
Discussion about this post