ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്ന നാളെ വിവാഹിതനാകും. ബാല്യകാല സുഹൃത്ത് പ്രിയങ്ക ചൗധരിയാണ് വധു. വിവാഹത്തിനു മുന്നോടിയായുള്ള ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇന്നലെ ഗാസിയാബാദില്‍ വെച്ച് നടന്നു. നെതര്‍ലന്‍ഡില്‍ ബാങ്കിംഗ് രംഗത്ത് ജോലി ചെയ്യുകയാണ് പ്രിയങ്ക.
ഡല്‍ഹിയിലെ ആഢംബര ഹോട്ടലില്‍ വെച്ചാണ് വിവാഹ ചടങ്ങുകള്‍ നടക്കുന്നത്. ക്രിക്കറ്റ് രംഗത്തു നിന്നും വ്യവസായരാഷ്ട്രീയ രംഗത്തു നിന്നും പ്രമുഖ വ്യക്തികള്‍ ചടങ്ങില്‍ പങ്കെടുക്കും. ഐ.പി.എല്ലിനു തൊട്ടു മുന്നോടിയായാണ് ചെന്നൈ സൂപ്പര്‍ കിങ്സ് താരമായ റെയ്നയുടെ വിവാഹം നടക്കുന്നത്.
Discussion about this post