മുംബൈ: മതവിദ്വേഷത്തിന്റെ ചീത്ത വാര്‍ത്തകള്‍ക്കിടയില്‍ 12 വയസ്സുകാരിയായ മുംബൈ സ്വദേശിനി മറിയം ആസിഫ് സിദ്ദിഖ്വി നേടിയത് മാതൃകപരമായ നേട്ടം. ഭഗവത് ഗീതയില്‍ ഒന്നാം സ്താനം നേടിയാണ് ഈ പെണ്‍കുട്ടി മാതൃകാപരമാ നേട്ടം കൈവരിച്ചത്.
ഇന്റര്‍നാഷനല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കണ്സോഷ്യന്സ് ജനുവരിയില്‍ നടത്തിയ ഗീത ചാമ്പ്യന്‍സ് ലീഗ് മത്സരത്തിലാണ് മറിയം ഒന്നാമതെത്തിയത്.
മുംബൈയിലെ 195 സ്കൂളുകളില്‍ നിന്നായി 4,500 കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തു. ഒന്നാം സ്ഥാനം നേടിയ ആറാം ക്ലാസുകാരിയെ തേടി നിരവധി അഭിനന്ദനങ്ങളാണ് എത്തുന്നത്.
Discussion about this post