മലപ്പുറം: മുന്‍ എംപി പി.വി അബ്ദുള്‍ വഹാബ് മുസ്ലിം ലീഗ് രാജ്യസ്ഥാനാര്ത്ഥി. ലീഗ് ഉന്നതാധികാര യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്.
കെപിഎ മജീദിനെ രാജ്യസഭ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ലീഗിലെ പ്രബലമായ ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു.
അബ്ദുള്‍ വഹാബിനെ രാജ്യസഭ സ്ഥാനാര്ത്തിയാക്കുന്നതിനെതിരെ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ താഴെ തട്ടില്‍ പ്രവര്‍ത്തിച്ച് തന്നെയാണ് താന്‍ ഉയര്‍ന്ന് വന്നതെന്ന് വഹാബ് മാധ്യമങ്ങളോട് പറഞ്ഞു. പണമുണ്ടാക്കുന്നത് ക്രിമിനല്‍ കുറ്റമല്ലല്ലോ എന്നും വഹാബ് ചോദിച്ചു.
കെപിഎ മജീദിനെ പിന്തുണച്ചിരുന്ന കുഞ്ഞാലിക്കുട്ടിയ്ക്കും തീരുമാനം തിരിച്ചടിയായി. ഉന്നതാധികാര സമിതി യോഗത്തില്‍ ഭൂരിപക്ഷം വഹാബിനെ പിന്തുണക്കുകയായിരുന്നു.
അഭിപ്രായവ്യത്യാസമുണ്ടെങ്കിലും തീരുമാനം അംഗീകരിക്കുന്നുവെന്ന് മുനിവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റ് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഖേദിക്കുന്നുവെന്നും മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
അഭിപ്രായ വ്യത്യാസങ്ങള്‍ സ്വഭാവികമാണെന്നും, എല്ലാ അവസാനിച്ചുവെന്നും ഇ അഹമ്മദ് പ്രതികരിച്ചു.
പ്രമുഖ നേതാക്കളുടെ എതിര്‍പ്പ് അവഗണിച്ചാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ വഹാബിനെ സ്ഥാനാര്‍ത്ഥിയായി തിരുമാനിച്ചത്.
Discussion about this post