വാഷിങ്ടണ്‍: യോഗാഭ്യാസം മത വിശ്വാസത്തെ ഹനിക്കുന്നില്ലെന്ന് അമേരിക്കന്‍ കോടതി.യോഗാ പഠനം ഹിന്ദുമതത്തിലേയ്ക്കുള്ള വാതിലല്ലെന്നും അമേരിക്കന്‍ കോടതി വ്യക്തമാക്കി. സാന്‍ഡിയാഗോയിലെ എന്‍സിനിറ്റാസ് യൂണിയന് എലിമന്ററി സ്കൂള്‍ ഡിസ്ട്രിക്റ്റിലെ വിദ്യാലയങ്ങളില്‍ യോഗാഭ്യാസം പരിശീലിപ്പിക്കുന്നതിനെതിരെ രക്ഷിതാക്കള്‍ നല്കിയ ഹര്‍ജി തള്ളിക്കൊണ്ട് കാലിഫോര്‍ണിയ ഫോര്‍ത്ത് ഡിസ്ട്രിക്റ്റ് കോടതിയാണ് ഈ വിധി പുറപ്പെടുവിച്ചത്.
സ്കൂളുകളില്‍ യോഗാഭ്യാസം പരിശീലിപ്പിക്കുന്നതിന് മതവുമായി ബന്ധമൊന്നുമില്ല. യോഗ പരിശീലിക്കുന്നത് ഒരാളുടെ മതവിശ്വാസത്തെ ബാധിക്കില്ല. അതുകൊണ്ടുതന്നെ ഈ പദ്ധതിയില്‍ കോടതി ഇടപെടേണ്ട കാര്യമില്ല. യോഗാഭ്യാസത്തില്‍ വ്യായാമങ്ങളും മനസംസ്കരണത്തിനുള്ള പാഠങ്ങളും മാത്രമാണുള്ളത്അപ്പീല് കോടതിയുടെ മൂന്നംഗ പാനല്‍ പറഞ്ഞു.
യോഗാഭ്യാസം ഹിന്ദുമത വിശ്വാസത്തിന്റെ ഭാഗമാണെന്നും അതുകൊണ്ടുതന്നെ ഇത് ഭരണഘടനാവിരുദ്ധമാണെന്നും കാണിച്ചാണ് രണ്ട് കുട്ടികളുടെ രക്ഷിതാക്കള്‍ കോടതിയില്‍ ഹര്‍ജി നല്‍കിയത്. കോടതിവിധിയില്‍ നിരാശയുണ്ടെന്ന് പരാതിക്കാരുടെ അഭിഭാഷകന് ഡീ ബ്രോയ്ല്‍സ് പറഞ്ഞു. ഇവരുടെ ഹര്‍ജി നേരത്തെ കീഴ്ക്കോടതി തള്ളിയിരുന്നു. ഇതിനെ തുടര്‍ന്നാണ് അപ്പീല്‍ കോടതിയെ സമീപിച്ചത്.
Discussion about this post