വാറങ്കല്‍: ആന്ധ്രയിലെ വാറങ്കലില്‍ നിരോധിത ഭീകര സംഘടനയായ സിമിയുടെ പ്രവര്‍ത്തകരെന്ന് സംശയിക്കുന്ന അഞ്ചു പേര് പൊലീസിന്റെ വെടിയേറ്റു മരിച്ചു. ആന്ധ്രയിലെ വാറങ്കലില്‍ ആണ് സംഭവം. കസ്റ്റഡിയില്‍ നിന്നു രക്ഷപെടാന്‍ ശ്രമിച്ച ഇവര്‍ക്കു നേരെ പൊലീസ് നിറയൊഴിക്കുകയായിരുന്നു. വാറങ്കല്‍ ജയിലില്‍ നിന്ന് ഹൈദരാബാദിലേക്കു കൊണ്ടുപോകുമ്പോഴായിരുന്നു സംഭവം.
പൊലീസുകാരില്‍നിന്നും തോക്ക് തട്ടിയെടുത്ത് പ്രതികള്‍ പോലിസുകാര്‍ക്കെതിരെ ഏറ്റുമുട്ടല്‍ നടത്തി.ഇതേത്തുടര്‍ന്ന് പൊലീസ് നടത്തിയ വെടിവയ്പിലാണ് അഞ്ചു പേരും കൊല്ലപ്പെട്ടത്. കഴിഞ്ഞ കുറച്ചു ദിവസത്തിനുള്ളില്‍ സിമി പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന രണ്ടാമത്തെ സംഭവമാണിത്. നളഗോണ്ട ജില്ലയില്‍ ഉണ്ടായ മറ്റൊരു ഏറ്റുമുട്ടലില്‍ ഇന്നലെ രണ്ടു സിമി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു.
Discussion about this post