വിമാനത്താവളത്തിലെ സുരക്ഷാജീവനക്കാരുമായി ദീപാവലി മധുരം പങ്കിട്ട് ക്രിക്കറ്റ് താരം യൂസഫ് പത്താന്. ഈ ചിത്രം ഇപ്പോള്‍ ട്വിറ്ററില്‍ വൈറലായിരിക്കുകയാണ്. വേറിട്ട ദീപാവലി ആഘോഷത്തില്‍ പത്താനെ അഭിനന്ദിച്ചുകൊണ്ട് നിരവധിപ്പേരാണ് അത് റീട്വീറ്റ് ചെയ്യുന്നത്. ബറോഡ വിമാനത്താവളത്തിലെ സുരക്ഷാ ജീവനക്കാരുമായി ദീപാവലി ആഘോഷിക്കാന്‍ നേരത്തെ തന്നെ പത്താന് പദ്ധതിയിട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് മധുരപലഹാരങ്ങളുമായി അദ്ദേഹം എത്തിയത്.
അവധി ദിവസവും കര്‍മനിരതരായിരിക്കുന്ന സുരക്ഷാജീവനക്കാരും അഭിനന്ദിക്കുകയും സല്യൂട്ട് ചെയ്യുകയും ചെയ്താണ് പത്താന് അവിടെ നിന്ന് മടങ്ങിയത്. പിന്നീട് ട്വിറ്ററില്‍ ‘Salute to the #jawans who are working even on the festival day. We exchanged sweets at the Baroda airport on the occasion of Diwali. #HappyDiwali.’ എന്ന് കുറിച്ചുകൊണ്ടാണ് പത്താന് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.
Salute to the #jawans who are working even on the festival day. We exchanged sweets at the Baroda airport on the occassion of Diwali. #HappyDiwali pic.twitter.com/mtkdsEfNpA
— Yusuf Pathan (@iamyusufpathan) October 18, 2017
രഞ്ജി ട്രോഫിയില്‍ സ്വന്തം നാടായ ബറോഡയ്ക്കുവേണ്ടിയാണ് ഇപ്പോള്‍ യൂസഫ് പത്താന് കളിച്ചുകൊണ്ടിരിക്കുന്നത്. സഹോദരന് ഇര്ഫാന് പത്താനാണ് ഇപ്പോള്‍ ബറോഡയുടെ ക്യാപ്റ്റന്‍.
Discussion about this post